പ്രതീകാത്മക ചിത്രം | Photo:gettyimages.in
യു.ജി.സി. (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍) നല്‍കുന്ന മൂന്നും എ.ഐ.സി.ടി.ഇ. (അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സില്‍) നല്‍കുന്ന നാലും സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി.
ഒറ്റപ്പെണ്‍കുട്ടിക്ക് പി.ജി. പഠനത്തിനുനല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്, ബിരുദതല സര്‍വകലാശാലാ റാങ്ക് ജേതാക്കള്‍ക്ക് പി.ജി. പഠനത്തിനായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, പട്ടിക വിഭാഗക്കാര്‍ക്ക് പ്രൊഫഷണല്‍ പി.ജി. കോഴ്‌സ് പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് എന്നിവയാണ് യു.ജി.സി. സ്‌കോളര്‍ഷിപ്പുകള്‍.
എ.ഐ.സി.ടി.ഇ. സ്‌കോളര്‍ഷിപ്പുകള്‍: പെണ്‍കുട്ടികള്‍ക്ക് ടെക്‌നിക്കല്‍ ഡിഗ്രി പഠനത്തിനും ടെക്‌നിക്കല്‍ ഡിപ്ലോമ പഠനത്തിനും നല്‍കുന്ന പ്രഗതി സ്‌കോളര്‍ഷിപ്പുകള്‍, പ്രത്യേകശേഷിയുള്ളവര്‍ക്ക് ടെക്‌നിക്കല്‍ ഡിഗ്രി പഠനത്തിനും ടെക്‌നിക്കല്‍ ഡിപ്ലോമ പഠനത്തിനും നല്‍കുന്ന സാക്ഷം സ്‌കോളര്‍ഷിപ്പുകള്‍.
https://scholarships.gov.in വഴി ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. സ്ഥാപനതല പരിശോധന 2021 ജനവരി 15നകം പൂര്‍ത്തിയാക്കണം.
Content Highlights: UGC, AICTE scholarship apply till december 31
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..