എം.സി.സി യു.ജി ആദ്യ അലോട്‌മെന്റ് : പ്രവേശനം നേടിയവര്‍ക്ക് രാജിവെക്കാന്‍ അവസരം


പ്രതീകാത്മകചിത്രം | Photo: FreePik

മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്സിങ് എന്നീ പ്രോഗ്രാമുകളുടെ അലോട്മെന്റിന്റെ ആദ്യ റൗണ്ടിൽ, അലോട്മെൻറ് ലഭിച്ച് പ്രവേശനം നേടിയവർക്ക് പ്രവേശനം വേണ്ടെന്നുവെക്കാൻ (രാജിവെക്കാൻ) നവംബർ ഒന്നിന് വൈകീട്ട് അഞ്ചുവരെ എം.സി.സി. സമയം അനുവദിച്ചു.

രാജിവെക്കാത്ത, ആദ്യ റൗണ്ട് സീറ്റിൽ തുടരുന്നവരെ, രണ്ടാംറൗണ്ടിന്റെ ഭാഗമായി കണക്കാക്കും. രണ്ടാംറൗണ്ട് കൺസിലിങ്ങിനു ബാധകമായ എല്ലാ വ്യവസ്ഥകളും ഇവർക്കു ബാധകമായിരിക്കും. സീറ്റിൽനിന്ന്‌ രാജിവെക്കുന്നവർ, എം.സി.സി. സജ്ജമാക്കിയിട്ടുള്ള പോർട്ടലിലൂടെ ഓൺലൈനായി രൂപപ്പെടുത്തുന്ന രാജിക്കത്ത് ബന്ധപ്പെട്ട കോളേജ് വഴി, ജനറേറ്റ് ചെയ്യുന്നെന്ന് ഉറപ്പാക്കണം. അങ്ങനെ രാജിക്കത്ത് ജനറേറ്റ് ചെയ്തില്ലെങ്കിൽ, രാജി അസാധുവായിരിക്കുകയും വിദ്യാർഥി സീറ്റ് നിലനിർത്തുന്നതായി പരിഗണിച്ച്, രണ്ടാം റൗണ്ട് വ്യവസ്ഥകൾ ബാധകമാക്കും. ഓൺലൈൻ പോർട്ടൽ വഴിയല്ലാതെ രൂപപ്പെടുത്തുന്ന കത്ത്, രാജിക്കത്തായി കണക്കാക്കുന്നതല്ല. ഇ-മെയിൽ വഴി കോളേജിലേക്ക് രാജി അറിയിക്കുന്നവരും കോളേജ് അധികാരികൾ എം.സി.സി. പോർട്ടൽ വഴി രൂപപ്പെടുത്തുന്ന രാജിക്കത്ത് തനിക്കു ലഭിക്കുന്നെന്ന് ഉറപ്പാക്കണം.



പ്രവേശനം എടുത്ത, രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റുചെയ്ത്, രണ്ടാം റൗണ്ടിൽ പങ്കെടുത്ത ഒരു വിദ്യാർഥിക്ക് അപ്ഗ്രഡേഷൻ ലഭിക്കാതെ വന്നാൽ, സീറ്റിൽനിന്നു രാജിവെക്കാൻ കഴിയില്ല. നിലവിലുള്ള സീറ്റ് നിലനിർത്തണം. ആ വിദ്യാർഥിക്കും റൗണ്ട് രണ്ട് വ്യവസ്ഥകൾ ബാധകമായിരിക്കും.

ആദ്യ റൗണ്ടിൽ പ്രവേശനം നേടിയവർ രണ്ടാം റൗണ്ടിൽ പങ്കെടുക്കാതിരിക്കുകയോ ആദ്യ റൗണ്ട് സീറ്റിൽനിന്നും രാജിവെക്കാതിരിക്കുകയോ ചെയ്താൽ സമയപരിധി കഴിയുമ്പോൾ അവരെ രണ്ടാം റൗണ്ടിന്റെ ഭാഗമായി കണക്കാക്കും. വിവരങ്ങൾക്ക്: mcc.nic.in

Content Highlights: UG Medical Counselling - MCC 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented