മികച്ച ശമ്പളത്തോടെയുള്ള കരിയറിന്‌ ഫിസിക്കൽ എജ്യുക്കേഷനിൽ യു.ജി., പി.ജി. പ്രോഗ്രാമുകൾ


Representational image

:തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ.), ഫിസിക്കൽ എജ്യുക്കേഷൻ മേഖലയിൽ നടത്തുന്ന ബിരുദ/പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്, കേരള സർവകലാശാലാ അഫിലിയേഷനുള്ള ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

*ബാച്ച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബി.പി.എഡ്.) ഇന്നൊവേറ്റീവ് പ്രോഗ്രാം ദൈർഘ്യം

നാലുവർഷമാണ്. ഫുൾ ടൈം റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന പ്രോഗ്രാമിലേക്ക്, കുറഞ്ഞത് 45 ശതമാനം മാർക്കോടെ (പട്ടിക / എസ്.ഇ.ബി.സി./ മറ്റ് സംവരണവിഭാഗക്കാർക്ക് നിയമപരമായ ഇളവുണ്ട്) പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

എഴുത്തുപരീക്ഷ, അതിൽ യോഗ്യത നേടുന്നവർക്ക് നടത്തുന്ന ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, സ്പോർട്സ് പ്രൊഫിഷ്യൻസി ടെസ്റ്റ്, സ്പോർട്‌സ്‌ നേട്ടങ്ങളുടെ വിലയിരുത്തൽ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.

*മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്) പ്രോഗ്രാം ദൈർഘ്യം രണ്ട് വർഷം. ബി. പി.ഇ./ബി.പി.എഡ്./ബി.എസ്‌സി. (പി.ഇ.) ബിരുദം 50 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്കും നിശ്ചിത സ്പോർട്സ് നേട്ടങ്ങൾ ഉള്ളവർക്കും മാർക്ക് ഇളവുണ്ട്) ജയിച്ചവർക്ക് അപേക്ഷിക്കാം.

എഴുത്തുപരീക്ഷ, ഗെയിം/സ്പോർട്സ്‌ പ്രൊഫിഷ്യൻസി ടെസ്റ്റ്, ഗെയിം / സ്പോർട്സ് അച്ചീവ്മെൻറ് ടെസ്റ്റ് എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. യോഗ്യതാ കോഴ്സിന്റെ അന്തിമ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: lncpe.ac.in/admission/

Content Highlights: UG and PG in Physical Education programs

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented