Representative image
പ്രൊഫഷണല്‍ യോഗ്യത നേടിയ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് തൊഴില്‍ പരിശീലനത്തിന് വിപുലമായ പദ്ധതിയുമായി പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ്. സിവില്‍ എന്‍ജിനീയറിങ് യോഗ്യത നേടിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. പട്ടികജാതിക്കാരില്‍ 300 പേര്‍ക്കും പട്ടികവര്‍ഗക്കാരില്‍ 200 പേര്‍ക്കുമാണ് പരിശീലനം. ഇതില്‍ പങ്കെടുക്കുന്നതിന് ഈ വിഭാഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത സിവില്‍ എന്‍ജിനീയറിങ് ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ. വിജയം. യോഗ്യതാപരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുമാത്രമേ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാനാകൂ. നിലവില്‍ പഠിക്കുന്നവര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയശേഷം വരുംവര്‍ഷങ്ങളില്‍ അവസരം നല്‍കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 18,000 രൂപ ഓണറേറിയം ലഭിക്കും. പ്രായപരിധി 2135 വയസ്സ്. പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള സിവില്‍ എന്‍ജിനീയറിങ് ജോലികള്‍ക്ക് ഇവരെ നിയോഗിക്കും. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കുന്നത്. അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ എന്ന പേരിലായിരിക്കും ഇവര്‍ അറിയപ്പെടുന്നത്. സ്ഥിരനിയമനത്തിന് ഇവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. ഒരുവര്‍ഷത്തേക്കാണ് പരിശീലനം. എന്നാല്‍ ആ കാലയളവിലെ പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍ പരമാവധി ഒരുവര്‍ഷംകൂടി പരിശീലനം നീട്ടിനല്‍കും. അതിനുശേഷം നിര്‍ദിഷ്ട കാലയളവിലേക്കുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ക്കാര്‍തലത്തിലും മറ്റ് മേഖലകളിലും ജോലി സ്വന്തമാക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് മുതല്‍ക്കൂട്ടായിരിക്കും.
പട്ടികജാതിക്കാര്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷയ്ക്കൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അയക്കണം. പട്ടികവര്‍ഗക്കാര്‍ ബന്ധപ്പെട്ട ജില്ലാ പട്ടികവര്‍ഗ ഓഫീസുകളിലോ പ്രോജക്ട് ഓഫീസുകളിലോ ആണ് അപേക്ഷിക്കേണ്ടത്. ജൂലായ് 23 വൈകീട്ട് 5 മണിക്കകം അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി/പട്ടികവര്‍ഗ വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി/പട്ടികവര്‍ഗ വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും.
അടുത്തഘട്ടം എം.എസ്.ഡബ്ല്യു., എല്‍എല്‍.ബി പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മറ്റ് സ്ഥാപനങ്ങള്‍ക്ക് പരിശീലനച്ചുമതല നല്കി പണം ചെലവഴിക്കുകയാണ് വകുപ്പ് മുന്‍പ് ചെയ്തിരുന്നത്. ഇത് ഫലപ്രദമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് നേരിട്ട് പരിശീലനം ഏറ്റെടുക്കുകയാണ്. സ്വന്തം ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശീലകരെ ലഭ്യമാക്കി തൊഴിലില്‍ നൈപുണ്യം വികസിപ്പിച്ചെടുക്കും. ഓരോവര്‍ഷവും പുതിയ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി പരിശീലനം മുന്നോട്ട് കൊണ്ടുപോകും. പദ്ധതിയുടെ അടുത്തഘട്ടത്തില്‍ എം.എസ്.ഡബ്ല്യു. യോഗ്യതയുള്ളവര്‍ക്കും എല്‍എല്‍.ബി., ജേണലിസം യോഗ്യതയുള്ളവര്‍ക്കും പരിശീലനം നല്‍കും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..