പ്രതീകാത്മക ചിത്രം | Photo:gettyimages.in
ന്യൂഡൽഹി: 2022-’23 അധ്യയനവർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി. പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ സർവകലാശാലയിലേക്ക് മാറുന്നവർക്കും മുഴുവൻ തുകയും തിരികെലഭിക്കും.
ഡിസംബർ 31-നുശേഷം പിൻമാറിയാൽ ഈടാക്കിയ ഫീസിൽ 1000 രൂപയിൽ താഴെ പ്രൊസസിങ് ഫീസിനത്തിൽ കുറച്ച് ബാക്കിതുക തിരികെനൽകും. കോവിഡിനെത്തുടർന്ന് സി.യു.ഇ.ടി., ജെ.ഇ. ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷകളിൽ കാലതാമസം നേരിട്ടിരുന്നു. അതിനാൽ പ്രവേശന നടപടികൾ ഒക്ടോബർവരെ നീളാൻ സാധ്യതയുള്ളതിനാലാണ് യു.ജി.സി.യുടെ നടപടി.
Content Highlights: This year, 100% fee refund for UG admissions cancelled till October 31
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..