പഠിക്കാന്‍ ആളുണ്ട്, പാര്‍ട്ട് ടൈം കോഴ്‌സുമുണ്ട്; ക്ലാസ് നടത്താതെ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്


വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്

കോഴിക്കോട്: ജോലികിട്ടാനും സർക്കാർജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിനും സഹായകമായ പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾ വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക്കിൽ നടത്തുന്നില്ലെന്ന് പരാതി. കോഴ്സുകൾ തുടങ്ങിയാൽ അധ്യാപകരുൾപ്പെടെ രാത്രിയും ഇരിക്കേണ്ടിവരുമെന്നതിനാൽ നിസ്സാര സാങ്കേതികകാരണങ്ങൾ പറഞ്ഞ് കോഴ്സ് തുടങ്ങുന്നത് മുടക്കുകയാണെന്നാണ് അപേക്ഷകരുടെ ആക്ഷേപം.

സംസ്ഥാനത്ത് അഞ്ച് പോളിടെക്നിക്കുകളിലാണ് സർക്കാർ കോഴ്സ് അനുവദിച്ചിരിക്കുന്നത്. അതിലൊന്നായ വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക്കിൽ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ കോഴ്സിനുള്ള സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 41 പേരെയാണ് വിളിച്ചത്. കോഴ്സ് തുടങ്ങണമെങ്കിൽ കുറഞ്ഞത് 40 പേരെങ്കിലും വേണമെന്നാണ് നിബന്ധന. അത്രയുംപേർ എത്തിയിട്ടും സർട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞപ്പോൾ മൂന്നുപേരെ യോഗ്യതയില്ല എന്ന കാരണം പറഞ്ഞ് മാറ്റിനിർത്തി. തുടർന്ന് കോഴ്സ് തുടങ്ങാനാവില്ലെന്ന് പറഞ്ഞ് അധികൃതർ എല്ലാവരേയും തിരിച്ചയയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. ഇതിനെതിരേ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് അപേക്ഷകർ.മെക്കാനിക്കൽ എൻജിനിയറിങ് പാർട്ട്ടൈം കോഴ്സിന് അപേക്ഷ നൽകിയ 47 പോരാണ് പരാതി നൽകാനൊരുങ്ങുന്നത്. അപേക്ഷ സമർപ്പിക്കാൻ വെബ്സൈറ്റ് ഓപ്പൺചെയ്തത് ഒക്ടോബർ 10 മുതൽ 17 വരെയായിരുന്നു. എന്നാൽ ആദ്യ രണ്ടുദിവസങ്ങളിലും സൈറ്റ് ലഭ്യമല്ലായിരുന്നെന്നും മന്ത്രിതലത്തിൽ ഇടപെട്ടശേഷമാണ് സൈറ്റ് ലഭിച്ചതെന്നും അപേക്ഷകർ പറയുന്നു. ബാക്കിയുള്ള അഞ്ചുദിവസം കൊണ്ടാണ് 47 പേർ അപേക്ഷിച്ചത്. മൂന്നുവർഷമായി കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് പാർട്ട് ടൈം കോഴ്സ് നടന്നിരുന്നില്ലെന്നും ഇവർ പറയുന്നു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്ക് വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക്കിലാണ് പഠിക്കാൻ അവസരമുള്ളത്. കാസർകോട്ടുനിന്നും മറ്റും സ്ഥലംമാറ്റംവാങ്ങി പഠിക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.

സർക്കാർ അറിയിപ്പ് പ്രകാരം ഒക്ടോബർ 22-നായിരുന്നു പ്രവേശനം നടത്തേണ്ടിയിരുന്നത്. എന്നാൽ അന്ന് ആരേയും വിളിച്ചില്ല. ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്താൻ നിർദേശിച്ചിരുന്ന 25-ന് രാവിലെ ഒമ്പതിന് പ്രവേശനനടപടികൾക്കായി എത്താൻ 41 പേർക്ക് അറിയിപ്പ് നൽകി.

വിവിധ ജില്ലകളിൽനിന്ന് രാവിലെത്തന്നെ അപേക്ഷകർ എത്തിയെങ്കിലും വൈകീട്ട് 5.10-ന് മാത്രമാണ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചത്. തിരക്കിട്ട് നടന്ന പരിശോധനയ്ക്കൊടുവിൽ മൂന്നുപേരുടെ അപേക്ഷകൾ യോഗ്യതയില്ലെന്ന് കാണിച്ച് തള്ളുകയായിരുന്നു.

ബാക്കി 38 വിദ്യാർഥികൾക്കുവേണ്ടി കോഴ്സ് നടത്താൻ കഴിയില്ലെന്ന് പറഞ്ഞ് രാത്രി ഏഴോടെ തിരിച്ചയ്ക്കുകയുംചെയ്തു. യോഗ്യതയില്ലെന്ന് പറഞ്ഞവർക്ക് പ്രോസ്പെക്ടസിലെ കാറ്റഗറി ഇ-പ്രകാരം യോഗ്യതയുണ്ടെന്നും അപേക്ഷകർ പറയുന്നു.

സർക്കാർ ജീവനക്കാരിൽ പ്രത്യേകിച്ച് മോട്ടോർവാഹനവകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് ഈ കോഴ്സ് നിർബന്ധമാക്കിയിരുന്നു.

Content Highlights: no part-time diploma courses at govt. polytechnic college, westhill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented