ഞങ്ങൾക്ക് പഠിക്കണം സാറേ...ടി.സി.വാങ്ങിപ്പോകേണ്ട സ്ഥിതിയാണ്;കളക്ടര്‍ക്ക് മുന്നിലെത്തി വിദ്യാര്‍ഥികള്‍


മുണ്ടോത്ത്പറമ്പ് സ്കുളിലെ വിദ്യാർഥികൾ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാറിന് പരാതി നൽകുന്നു

ഒതുക്കുങ്ങൽ: സ്വസ്ഥമായി പഠിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ കുഴിപ്പുറം മുണ്ടോത്ത്പറമ്പ് ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾ കളക്ടർക്ക് മുന്നിലെത്തി. സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ കളക്ടറെ കണ്ടത്.

മുണ്ടോത്ത്പറമ്പിലെ ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി ഏഴുവർഷം മുൻപാണ് സ്കൂൾ വളപ്പിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയത്. കുറേക്കാലമായി ഇതിൽ ക്രമപ്രശ്നങ്ങളുന്നയിച്ച് സ്കൂൾ അധികൃതരും പി.ടി.എ.യും നാട്ടുകാരും തമ്മിൽ തർക്കത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച ക്ലാസ് നടക്കുന്നതിനിടെ കൈയാങ്കളിവരെ എത്തി. പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെയാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കളക്ടർക്ക് പരാതി നൽകിയത്.



തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങൾ കാരണം തങ്ങൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സ്കൂളിൽനിന്ന് ടി.സി. വാങ്ങിപ്പോകേണ്ട സ്ഥിതിയാണെന്നും വിദ്യാർഥികൾ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

Content Highlights: The student petitioned the district collector regarding school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented