കുഞ്ഞുങ്ങളെയോര്‍ത്ത്‌ വിഷമിക്കേണ്ട; വിദ്യാര്‍ഥികളുടെ മക്കള്‍ക്കായി ക്യാമ്പസില്‍ തന്നെയുണ്ട് ഡേകെയര്‍


സ്വന്തം ലേഖിക

വിദ്യാര്‍ത്ഥികളുടെ മക്കള്‍ക്കായി കോളേജില്‍ തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ഡേ കെയര്‍ സംവിധാനമാണ് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലേത്. 

വിദ്യാർഥികളുടെ മക്കൾക്കായി ഗവ.ലോ കോളേജ് ക്യാമ്പസിൽ ആരംഭിച്ച ഡേകെയർ

കോഴിക്കോട്: ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തും വരെ മക്കള്‍ എന്തുചെയ്യുകയായിരിക്കുമെന്ന ആശങ്ക കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലെ അമ്മമാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട. രാവിലെ കുട്ടികളുമായി ക്യാമ്പസില്‍ എത്താം. വൈകീട്ട് കുട്ടികളുമായി മടങ്ങാം. ക്ലാസ് കഴിയുംവരെ കുട്ടികളെ പരിപാലിക്കാന്‍ ഡേ കെയര്‍ സംവിധാനം ക്യാമ്പസ്സിനകത്തുതന്നെയുണ്ട്. ഇടവേളകളില്‍ കുട്ടികളെ പോയി കാണുകയും ചെയ്യാം. വിദ്യാര്‍ത്ഥികളുടെ മക്കള്‍ക്കായി കോളേജില്‍ തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ഡേ കെയര്‍ സംവിധാനമാണ് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലേത്.

കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ പ്രയാസപ്പെട്ടിരുന്ന കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ അടുത്ത് ഈ ആശയം പങ്കുവെച്ചത്. അധ്യാപകന്‍ ഡോ.പി ലോവല്‍മാന്‍ ഈ ആശയം സ്റ്റാഫ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. എല്ലാവരുടേയും പൂര്‍ണ പിന്തുണ ലഭിച്ചതോടെ എന്‍സിസി ഓഫീസിനോട് അടുത്തുള്ള ചെറിയ മുറി കോളേജ് അധികൃതര്‍ ഡേ കെയറിനായി മാറ്റി വെച്ചു. ഊഞ്ഞാലും തൊട്ടിലും കളിപ്പാട്ടങ്ങളും ഈ മുറിയില്‍ കുട്ടികള്‍ക്കായി ഒരുക്കി. കുട്ടികളെ നോക്കാന്‍ ഒരു ആയയേയും നിയമിച്ചു.



രാവിലെ 8.30 മുതല്‍ വൈകീട്ട് നാല് മണിവരെയാണ് ഡേ കെയറിന്റെ പ്രവര്‍ത്തനം. മൂന്ന് വിദ്യാര്‍ത്ഥികളുടേയും ഒരു അധ്യാപികയുടേയും കുട്ടികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഈ നാല് പേരില്‍ നിന്നുള്ള വിഹിതവും പിടിഎ ഫണ്ടില്‍ നിന്നുള്ള തുകയും ഉപയോഗിച്ചാണ് ഡേ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്തുന്നത്. കോളേജിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഫണ്ട് അനുവദിക്കാനുള്ള നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡേ കെയറിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ സിസി ജോസഫ് പറഞ്ഞു.

Content Highlights: The first daycare for students' children in Kerala opens at the Government Law College in Calicut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented