വര്‍ഷാന്തവിലയിരുത്തല്‍ തത്‌കാലം ഒമ്പതാം ക്ലാസിനുമാത്രം; മേയ് 25 നകം പട്ടിക പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം


ടി.ജി. ബേബിക്കുട്ടി

ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശത്തിനെതിരേ അധ്യാപകര്‍ രംഗത്തുവന്നു. 25-നകം ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് അപ്രായോഗികമാണെന്നാണ് അവര്‍ പറയുന്നത്

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

തിരുവനന്തപുരം: വിദ്യാർഥികളുടെ വർഷാന്തവിലയിരുത്തലും ക്ലാസ് കയറ്റവും സംബന്ധിച്ച പഠന പുരോഗതിരേഖ തത്‌കാലം ഒമ്പതാം ക്ലാസുകാർക്ക് മാത്രമാക്കി ചുരുക്കി. വിലയിരുത്തൽ നടത്തി മേയ് 25-നകം ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കാനാണ് നിർദേശം. നേരത്തേ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളുടെ പഠന പുരോഗതിരേഖ തയ്യാറാക്കാനാണ് നിർദേശിച്ചിരുന്നത്. എട്ടുവരെയുള്ളവരുടെ വിലയിരുത്തൽ പിന്നീട് മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.

ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ നിർദേശത്തിനെതിരേ അധ്യാപകർ രംഗത്തുവന്നു. 25-നകം ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് അപ്രായോഗികമാണെന്നാണ് അവർ പറയുന്നത്.

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്കെല്ലാം ക്ലാസ് കയറ്റം നൽകുമെങ്കിലും പഠനപുരോഗതി രേഖപ്പെടുത്തി സ്കൂളുകളിൽ സൂക്ഷിക്കാനാണ് രേഖ തയ്യാറാക്കുന്നത്. പഠന പുരോഗതിരേഖ വിദ്യാർഥികൾക്ക് നൽകുകയും അവർ രേഖപ്പെടുത്തുന്നത് അധ്യാപകർ വിലയിരുത്താനുമാണ് നിർദേശം.

ഇതനുസരിച്ച് ബി.ആർ.സി.യിൽനിന്ന് എട്ട്, ഒമ്പത് ക്ലാസുകളിലേക്കുള്ള പഠനമികവ് രേഖ സ്കൂളുകൾക്ക് നൽകിയിരുന്നു. എന്നാൽ ഒമ്പതാംക്ലാസിലെ കുട്ടികൾക്കുമാത്രം ഇത് വിതരണം ചെയ്താൽ മതിയെന്ന് പിന്നീട് നിർദേശിച്ചു.

പഠന മികവുരേഖ 300 പേജോളമുള്ള പുസ്തകരൂപത്തിലാണ്. ഒരുവിഷയത്തിന് 20 പഠനപ്രവർത്തനം വീതമാണുള്ളത്. അതിൽ മികച്ച അഞ്ചെണ്ണം പരിശോധിച്ചാണ് വിലയിരുത്തേണ്ടത്. എല്ലാവിഷയങ്ങളുടെയും പഠനപ്രവർത്തനങ്ങൾ ഒറ്റപുസ്തകത്തിലായതിനാൽ അധ്യാപകർ ഒന്നിച്ച് സ്കൂളിൽ എത്താതെ മൂല്യനിർണയം നടക്കില്ലെന്നാണ് പ്രഥാമാധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: The annual assessment is for the ninth class only; class promotion list should be published on May 25

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented