പ്രതീകാത്മക ചിത്രം | Photo: gettyimages.in
തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്‍സുലിന്‍ പമ്പ്, ഇന്‍സുലിന്‍ പേന, ഷുഗര്‍ ടാബ്ലെറ്റ് തുടങ്ങിയ മരുന്നുകള്‍ പരീക്ഷ ഹാളില്‍ കരുതാന്‍ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അനുമതി നല്‍കി. ഇത് കൂടാതെ, ടൈപ്പ് 1 പ്രമേഹമുള്ള വിദ്യാര്‍ഥികള്‍ക്ക് ചോക്ലേറ്റ്, പഴങ്ങള്‍, ലഘുഭക്ഷണം വെള്ളം എന്നിവയും പരീക്ഷ ഹാളില്‍ കൊണ്ടുവരാം.
മരുന്നും മേല്‍ പറഞ്ഞ സാമഗ്രികളും കൈവശം വെക്കുന്നതിന് വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പേരന്റ് അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ടൈപ്പ് 1 ഡയബറ്റിക് ചില്‍ഡ്രന്‍ എന്ന സംഘടനയുടെ പ്രതിനിധി ബുഷ്റ ശിഹാബ് സമര്‍പ്പിച്ച നിവേദനത്തിന്മേലാണ് സാങ്കേതിക സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്.
സ്‌കൂളുകളില്‍ ഈ സൗകര്യങ്ങള്‍ നേരത്തെ തന്നെ നിലവില്‍ വന്നിരുന്നെങ്കിലും ആദ്യമായാണ് കേരളത്തില്‍ ഒരു സര്‍വകലാശാല ഈ സൗകര്യം വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്നത്.
Content Highlights: Technological University permits students with type 1 diabetes to carry medicine, food in exam hall
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..