ബി.ആർക്. പരീക്ഷയിൽ 58.11 ശതമാനം വിജയം; മുന്നില്‍ തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജ്


ഡിഗ്രിസർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കും

-

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ ബി.ആർക് (ആർക്കിടെക്ചർ) പരീക്ഷയിൽ 58.11 ശതമാനം വിജയം. എട്ടുകോളേജുകളിൽനിന്നായി 382 വിദ്യാർഥികളാണ് പത്താം സെമസ്റ്റർ പരീക്ഷയെഴുതിയത്. സർവകലാശാലയിലെ രണ്ടാമത്തെ ആർക്കിടെക്ചർ ബാച്ചാണിത്. കോഴ്‌സ് കാലാവധിയായ അഞ്ചുവർഷത്തിനുള്ളിൽത്തന്നെ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ പറഞ്ഞു.

വിജയത്തിൽ തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജാണ് മുന്നിൽ (81.08 ശതമാനം), കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജാണ് രണ്ടാംസ്ഥാനത്ത് (71.8 ശതമാനം), തിരുവനന്തപുരം കോളേജ് ഓഫ് ആർക്കിടെക്ചർ മൂന്നാംസ്ഥാനത്തെത്തി (60.38 ശതമാനം).

തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിലെ ജസ്റ്റിൻ ഐസക് ജെയിംസ് 8.81 ഗ്രേഡോടെ ഒന്നാംറാങ്കും കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിലെ അതുല്യ സിന്ധു 8.78 ഗ്രേഡോടെ രണ്ടാംറാങ്കും തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിലെ റോഷ്നി പി.ആർ. 8.63 ഗ്രേഡോടെ മൂന്നാം റാങ്കുംനേടി.

പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കൺട്രോളറുടെ ഇ-ഒപ്പോടെ ചൊവ്വാഴ്ചമുതൽ വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാക്കും. പോർട്ടലിൽനിന്ന്‌ ഇ-ഡിജിറ്റൽ സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യാം.

ബിരുദസർട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതൽ സ്വീകരിക്കും. ഡിഗ്രിസർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കും.

Content Highlights: Technological University declares second B.Arch batch's results, registers 58.11% pass


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented