-
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല 2022 ജൂണില്‍ നടത്തിയ 2015 സ്കീം അവസാന സെമസ്റ്റര്‍ ബി.ടെക് എട്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും, ബി.ആര്‍ക്ക് പത്താം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധപ്പെടുത്തി. വിശദമായ ഫലം സര്‍വകലാശാല വെബ്സൈറ്റിന്റെ 'റിസള്‍ട്ട്' ടാബിലും വിദ്യാര്‍ത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണയത്തിനും ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, www.ktu.edu.in സന്ദര്‍ശിക്കുക.
പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം
ബി.ടെക് അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി, എഫ് ഇ പരീക്ഷകളുടെ (2015 സ്കീം) പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തര സ്ക്രിപ്റ്റിനും ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. ഉത്തരക്കടലാസ് കോപ്പിയുടെ ഫീസ് 500 രൂപയും പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.
Content Highlights: Technological University, B.Tech and B.Arch
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..