Image: Mathrubhumi.com
തിരുവനന്തപുരം: എ പി ജെ അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 202021ലെ എ.ഐ.സി.ടി.ഇ ഡോക്ടറല്‍ ഫെലോഷിപ്പോടുകൂടി എഞ്ചിനീയറിംഗ്/ടെക്നോളജിയില്‍ ഫുള്‍ടൈം പിഎച്ച്ഡി പ്രവേശനത്തിനായി എസ്സി, എസ്ടി, ഇ ഡബ്ള്യു എസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജിലാണ് എസ് സി/ എസ് ടി/ ഈ ഡബ്ള്യു എസ് വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഓരോ ഒഴിവുകളുള്ളത്.
അപേക്ഷാര്‍ത്ഥികള്‍ www.app.ktu.edu.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ സമര്‍പ്പിക്കണം.
എ.ഐ.സി.ടി.ഇ ഇറക്കിയ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന രേഖകളോടൊപ്പം വേണം അപേക്ഷ നല്‍കേണ്ടത്. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 500 രൂപയും ഈ ഡബ്ള്യു എസ് വിഭാഗത്തിന് 1000 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 15 ആണ്.
എ.ഐ.സി.ടി.ഇ യുടെ വിശദമായ അറിയിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് phdadf@ktu.edu.in എന്ന ഇമെയിലില്‍ ബന്ധപെടുക.
Content Highlights: Technical University Phd admissions
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..