Photo: gettyimages.in
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ihrd.kerala.gov.in/ths/ വഴി ജൂണ്‍ 12 നകം അപേക്ഷിക്കണം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ജൂണ്‍ 15ന് വൈകുന്നേരം 3ന് മുമ്പായി സ്‌കൂളിൽ ഹാജരാക്കണം.
ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011/9446849600), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ നിലവിലുള്ളത്. വിവരങ്ങള്‍ക്ക് ihrd.itd@gmail.com
Content Highlights: Technical higher secondary admissions 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..