പരീക്ഷ പ്രഖ്യാപിച്ചു, ആശങ്കയില്‍ സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍


സ്വന്തം ലേഖകന്‍

കോവിഡ് കാരണം വീടുകളിലേക്ക് മടങ്ങിയ ഇവര്‍ പരീക്ഷയ്ക്ക് മുമ്പ് തിരിച്ചു വരാന്‍ കഴിയാത്ത അവസ്ഥയിലാണ്

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

തിരുവനന്തപുരം: പരീക്ഷ തിയ്യതി പ്രഖ്യാപിച്ചതോടെ കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പരീക്ഷ എഴുതുന്നതിനായി എങ്ങനെ കേരളത്തില്‍ എത്താന്‍ സാധിക്കുമെന്നതിന്റെ ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. മാസങ്ങള്‍ക്ക് മുമ്പ് മറ്റ് സംസ്ഥാനങ്ങല്‍ലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും മടങ്ങിയവരാണ് പരീക്ഷാ വിജ്ഞാപനം വന്നതിന് പിന്നാലെ ആശങ്ക ഉന്നയിച്ചിരിക്കുന്നത്.

കോവിഡ് കാരണം വീടുകളിലേക്ക് മടങ്ങിയ ഇവര്‍ പരീക്ഷയ്ക്ക് മുമ്പ് തിരിച്ചു വരാന്‍ കഴിയാത്ത അവസ്ഥയിലാണ്. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും പണച്ചെലവും വാക്സിനേഷന്‍ എടുക്കാത്തതുമാണ് തടസ്സമായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ മറ്റു സെമസ്റ്ററുകളില്‍ ഇത് പ്രായോഗികമല്ലെന്നാണ് സര്‍വകലാശാല നിലപാട്.

കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. കോവിഡും ലോക്ഡൗണും കാരണം ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ട് മാസങ്ങളായി.

ഓണ്‍ലൈന്‍ പഠനം തുടരവെയാണ് ഓഫ് ലൈന്‍ പരീക്ഷയ്ക്കായി വിജ്ഞാപനം ഇറങ്ങിയത്. അടുത്ത മാസം ഒന്‍പതിന് പരീക്ഷകള്‍ തുടങ്ങും. പക്ഷെ കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ ഇവരുടെ മുന്നിലെ വലിയ തടസ്സമാണ്.

എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ഒരു വിദ്യാര്‍ത്ഥിയുടേയും അവസരം നിഷേധിക്കില്ലെന്നും പരിഹാര മാര്‍ഗം തേടുകയാണെന്നുമാണ് പരീക്ഷാ കണ്‍ട്രോളര്‍ പറയുന്നത്.

Content Highlights: Techinical university exams 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented