-
ന്യൂഡല്‍ഹി: അവസാന വര്‍ഷ ബിരുദ പരീക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. പരീക്ഷകള്‍ നടത്തണമെന്ന യു.ജി.സി നിര്‍ദേശത്തിനെതിരെ വന്ന ഹര്‍ജികളില്‍ കോടതി ഓഗസ്റ്റ് 10-ന് തുടര്‍വാദം കേള്‍ക്കും.
അവസാന സെമസ്റ്റര്‍ പരീക്ഷകളെക്കുറിച്ചുള്ള യുജിസിയുടെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നിലധികം അപേക്ഷകള്‍ സുപ്രീം കോടതി പരിഗണിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ചയോടെ അറിയിക്കാമെന്നും വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കണമെന്നും കേന്ദ്രം മറുപടി നല്‍കി.
അന്തിമ സെമസ്റ്റര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഓണ്‍ലൈനിലോ ഓഫ്ലൈനിലോ അല്ലെങ്കില്‍ രണ്ടുംചേര്‍ന്ന ബ്ലെന്‍ഡഡ് മോഡിലോ നടത്തണമെന്ന് നിര്‍ദ്ദേശിച്ച വിദഗ്ദ്ധ സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് യുജിസി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. രാജ്യമെമ്പാടും നിരവധി അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ചിരുന്നു.
പകര്‍ച്ചവ്യാധി നിയമപ്രകാരം അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കിയ തീരുമാനം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിയും മഹാരാഷ്ട്രയുമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം അവസാന വര്‍ഷ പരീക്ഷയ്ക്കുള്ള സമയക്രമമടക്കം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 818 സര്‍വകലാശാലകളില്‍ 603-ഉം പരീക്ഷകള്‍ നടത്തുകയോ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തതായി യു.ജി.സിയും അറിയിച്ചിരുന്നു.
Content Highlights: Supreme Court Asks Centre to Clarify Stand on Final Year Exam
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..