മദ്രാസ് ഐ.ഐ.ടി | ഫോട്ടോ: രമേഷ്.വി| മാതൃഭൂമി
എന്‍ജിനിയറിങ്, ശാസ്ത്രം, മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ് മേഖലകളിലെ ഉയര്‍ന്നനിലവാരമുള്ള അക്കാദമിക് ഗവേഷണം പരിചയപ്പെടാനും അതിലുള്ള അവബോധവും താത്പര്യവും വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം. രണ്ടുമാസം സ്‌റ്റൈപ്പെന്‍ഡോടെ മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐ.ഐ.ടി.), സമ്മര്‍ മിനി പ്രോജക്ടില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
എയ്‌റോസ്‌പേസ് എന്‍ജിനിയറിങ്, അപ്ലൈഡ് മെക്കാനിക്‌സ്, ബയോടെക്‌നോളജി, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, എന്‍ജിനിയറിങ് ഡിസൈന്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, ഓഷ്യന്‍ എന്‍ജിനിയറിങ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പുകളിലാണ് അവസരങ്ങള്‍.
യോഗ്യത
ബി.ഇ./ബി.ടെക്./ബി.എസ്‌സി. (എന്‍ജിനിയറിങ്) മൂന്നാംവര്‍ഷം, ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്. 3/4ാം വര്‍ഷം, എം.ഇ./എം.ടെക്./എം.എസ്‌സി./എം.എ./എം.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍വകലാശാലാതലത്തില്‍ ഉയര്‍ന്നറാങ്കുകള്‍ നേടിയ, ഉയര്‍ന്ന അക്കാദമിക് പശ്ചാത്തലമുള്ളവരുടെ അപേക്ഷകള്‍ പ്രതീക്ഷിക്കുന്നു. അക്കാദമിക് മികവ്, നേട്ടങ്ങള്‍, സെമിനാറുകളിലെ പേപ്പര്‍ അവതരണം, നടപ്പാക്കിയ പ്രോജക്ടുകള്‍, പങ്കെടുത്തിട്ടുള്ള രൂപകല്പനാമത്സരങ്ങള്‍, മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡ് സ്‌കോര്‍/റാങ്ക്, മറ്റ് അവാര്‍ഡുകള്‍/അംഗീകാരങ്ങള്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം.
സ്‌റ്റൈപ്പെന്‍ഡ്
പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് 6000 രൂപ. പരമാവധി രണ്ടുമാസം കിട്ടും. മേയ് 23ന് തുടങ്ങി ജൂലായ് 22 വരെ നീണ്ടേക്കാവുന്ന പ്രോഗ്രാം വിദ്യാര്‍ഥിയുടെ സൗകര്യത്തിനു ക്രമീകരിക്കാം.
അപേക്ഷ
അപേക്ഷ sfp.iitm.ac.in വഴി ഏപ്രില്‍ ആറിന് വൈകീട്ട് അഞ്ചുവരെ നല്‍കാം. പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം (നിശ്ചിതമാതൃകയിലുള്ളത്) നിര്‍ബന്ധമാണ്.
Content Highlights: Summer Fellowships in madras IIT
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..