രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ധന; അധ്യാപകരും സ്‌കൂളും കുറഞ്ഞു


പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരൻ

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുറത്തുവിട്ട യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ പ്ലസിന്റെ (യു.ഡി.ഐ.സി.എസ്.ഇ. പ്ലസ്) 2021'22 വര്‍ഷത്തെ ഗ്രോസ് എന്റോള്‍മെന്റ് അനുപാത റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. സ്‌കൂളുകളുടെയും അധ്യാപകരുടെയും എണ്ണം കുറഞ്ഞിട്ടുമുണ്ട്.

  • രാജ്യത്തെ സ്‌കൂളുകളിലെ ആകെ പെണ്‍കുട്ടികള്‍: 12.29 കോടി.
  • വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായത് ഹയര്‍സെക്കന്‍ഡറിയില്‍. കഴിഞ്ഞവര്‍ഷത്തെ 53.8 ശതമാനത്തില്‍നിന്ന് ഇക്കുറി 57.6 ശതമാനമായി ഉയര്‍ന്നു.
  • കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെത്തിയത് ഉത്തര്‍പ്രദേശിലാണ്. യു.പി.യില്‍ ആകെ 2,58,054 സ്‌കൂളുകളിലായി 4,71,81,438 കുട്ടികളുണ്ട്.
കേരളത്തിൽ

  • സ്കൂളുകൾ- 16,240
  • വിദ്യാർഥികൾ- 64,23,120
  • അധ്യാപകർ- 2,68,473
  • വിദ്യാർഥി-അധ്യാപക അനുപാതം- 24:1
  • വായനസൗഹൃദ സ്കൂളുകൾ- 15,987
  • കളിസ്ഥലമുള്ള സ്കൂളുകൾ- 14,289
  • ഡിജിറ്റൽ ലൈബ്രറിയുള്ള സ്കൂളുകൾ- 1203
  • അടുക്കളത്തോട്ടമുള്ള സ്കൂളുകൾ- 9475
  • പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയമുള്ള സ്കൂളുകൾ- 16,084
  • ആൺകുട്ടികൾക്കായി പ്രത്യേക ശൗചാലയമുള്ള സ്കൂളുകൾ- 15,863
  • വൈദ്യുതിയുള്ള സ്കൂൾ- 16,162

Content Highlights: Students Enrollment in India improves in 2021-22


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented