പ്ലസ് വണ്‍ പ്രവേശനം; അപേക്ഷകര്‍ ലോഗിന്‍ ചെയ്യണം, ഓപ്ഷന്‍ തിരുത്താം


കെ.ഷാജി

അപേക്ഷയുടെ തത്സ്ഥിതി അറിയല്‍, സ്‌ളിപ്പിന്റെ പ്രിന്റെടുക്കല്‍, ഓണ്‍ലൈനായി ഫീസ് അടയ്ക്കല്‍ എന്നിവയെല്ലാം കാന്‍ഡിഡേറ്റ് ലോഗിനിലൂടെ പ്രവേശിച്ചുവേണം ചെയ്യാന്‍

-

ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർ നിർബന്ധമായും മൊബൈൽ ഒ.ടി.പി.യുടെ സഹായത്തോടെ ലോഗിൻ ചെയ്യണം. അപേക്ഷയിലെ വിവരങ്ങൾ കാണാനും ആവശ്യമെങ്കിൽ തിരുത്താനും കഴിയും.

അലോട്ട്മെന്റിന്റെ വിശദാംശം ഉൾപ്പെടെ പരിശോധിക്കാനും പ്രവേശനത്തിനുസ്കൂളിൽ സമർപ്പിക്കാനുള്ള അലോട്ട്മെന്റ് സ്ലിപ്പിന്റെ പ്രിന്റെടുക്കാനം ഫീസ് അടയ്ക്കാനും ഈ സൗകര്യം ആവശ്യമാണ്. ഓൺലൈൻ അപേക്ഷയ്ക്കുള്ള https://hscap.kerala.gov.in എന്ന വെബ് സൈറ്റിൽ ഓഗസ്റ്റ് 20 വരെ കാൻഡിഡേറ്റ് ലോഗിൻ സെറ്റ് ചെയ്യാം.

കാൻഡിഡേറ്റ് ലോഗിൻ ഇങ്ങനെ

വെബ്സൈറ്റിലെ 'ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ' എന്ന ഭാഗം ക്ലിക്ക് ചെയ്ത്‌ അപേക്ഷ നൽകിയ ജില്ല തിരഞ്ഞെടുക്കണം. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ പരീക്ഷ എഴുതിയ സ്കീമും (എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ. തുടങ്ങിയത്), രജിസ്റ്റർ നമ്പർ, ജയിച്ച മാസവും വർഷവും ജനനത്തീയതിയും നൽകണം. ഇതോടെ നേരത്തേ സമർപ്പിച്ച അപേക്ഷയിലെ പേര്, രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ കാണാം.

ഇതിൽ ഏറ്റവും താഴെ ഒ.ടി.പി. അയക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണം. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. നൽകി കഴിയുന്നതോടെ പാസ്വേഡ് തയ്യാറാക്കാം.

പാസ് വേഡ്

യൂസർ നെയിം അപേക്ഷയുടെ നമ്പരാണ്. പാസ് വേഡ് കുറഞ്ഞത് എട്ടക്ഷരമുള്ളതുവേണം. ഇംഗ്ലീഷിലെ വലിയക്ഷരം, ചെറിയക്ഷരം, അക്കം, സ്പെഷ്യൽ കാരക്ടർ എന്നിവ ഓരോന്നെങ്കിലും ചേർക്കണം.

ഇതുനൽകി പ്രവേശിച്ചുകഴിയുമ്പോൾ അപേക്ഷകാണാം. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താം. ഓപ്ഷനുകളും മാറ്റാം. ഓഗസ്റ്റ് 20 വരെയാണ് ഇതിനുള്ള സമയം.

അപേക്ഷയുടെ തത്സ്ഥിതി അറിയൽ, സ്ളിപ്പിന്റെ പ്രിന്റെടുക്കൽ, ഓൺലൈനായി ഫീസ് അടയ്ക്കൽ എന്നിവയെല്ലാം കാൻഡിഡേറ്റ് ലോഗിനിലൂടെ പ്രവേശിച്ചുവേണം ചെയ്യാൻ.

തിരുത്താൻ അനുവാദമില്ലാത്തത്

തിരുത്തൽ ഒരിക്കലേ അനുവദിക്കൂ. പരീക്ഷയെഴുതിയ സ്കീം, രജിസ്റ്റർനമ്പർ, വർഷം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ തിരുത്താനാകില്ല.

Content Highlights: Students can correct plus one application till august 20. Kerala Higher secondary Admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023

Most Commented