കേരള ആരോഗ്യ സർവകലാശാല ആസ്ഥാനം | ഫോട്ടോ:മനീഷ് ചെമ്മഞ്ചേരി
തൃശ്ശൂര്‍: ആരോഗ്യ സര്‍വകലാശാലാ സിലബസ് പ്രകാരം 792 മണിക്കൂര്‍ ക്ലിനിക്കല്‍ ക്ലാസുകള്‍ നടന്നിട്ടില്ലെന്നതിനാല്‍ പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട് എം.ബി.ബി.എസ്. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍. കോളേജുകള്‍ പ്രസിദ്ധീകരിച്ച ടൈം ടേബിളുകള്‍ പരിശോധിക്കുമ്പോള്‍ 580 മണിക്കൂര്‍ മാത്രമേ ക്ലാസ് നടന്നിട്ടുള്ളൂവെന്ന വാദമാണ് വിദ്യാര്‍ഥികളുടേത്. ആരോഗ്യ സര്‍വകലാശാലയെ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ വിളിച്ചിരുന്നു.
ഏപ്രിലില്‍ത്തന്നെ ക്ലാസുകള്‍ ആരംഭിച്ചെന്നും അധികക്ലാസെടുത്തെന്നുമാണ് സര്‍വകലാശാല കോടതിയില്‍ അറിയിച്ചത്. എന്നാല്‍, ഏപ്രിലില്‍ ക്ലാസുകള്‍ തുടങ്ങാനോ അധികക്ലാസുകള്‍ എടുക്കാനോ ഉള്ള ഒരു നിര്‍ദേശവും സര്‍വകലാശാലയില്‍നിന്ന് കിട്ടിയിട്ടില്ല എന്നും ഇത്തരത്തില്‍ ക്ലാസുകള്‍ നടന്നിട്ടില്ല എന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഇതിനു പുറമേ മാര്‍ച്ച് അവസാനത്തോടെ പരീക്ഷകള്‍ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം. ഫെബ്രുവരി രണ്ടാംവാരത്തോടെ മാത്രം ക്ലാസുകള്‍ തീര്‍ന്ന സാഹചര്യത്തില്‍ കഷ്ടിച്ച് ഒരുമാസം മാത്രമേ പഠനാവധിയായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയുള്ളൂവെന്നും പറയുന്നു.
Content Highlights: students ask to postpone mbbs last year exam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..