പ്ലസ്ടുഫലം വന്നപ്പോള്‍ 1198 മാര്‍ക്ക്; കോടതിവിധിയിലൂടെ ഫുള്‍മാര്‍ക്ക് വാങ്ങി മാത്യൂസ്


കെ.എസ്.മാത്യൂസ്

ഭരണങ്ങാനം: കോടതി വിധിയിലൂടെ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി വിദ്യാര്‍ഥി. കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർഥി കെ.എസ്.മാത്യൂസിനാണ് കോടതി ഉത്തരവിലൂടെ 1200-ൽ 1200 മാർക്ക് ലഭിച്ചത്. പ്ലസ്ടു ഫലം വന്നപ്പോൾ 1198 മാർക്കാണ് ലഭിച്ചിരുന്നത്. രണ്ടുമാർക്ക് നഷ്ടമായ പൊളിറ്റിക്‌സ് പരീക്ഷയുടെ ഉത്തര പേപ്പർ പുനർമൂല്യനിർണയത്തിന് വിധേയമാക്കിയിട്ടും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്റെ പകർപ്പെടുത്ത് പരിശോധിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരനായ മാത്യൂസിന് രണ്ട് മാർക്കിനുകൂടി അർഹതയുണ്ടെന്ന് കണ്ടെത്തിയ കോടതി അനുകൂലമായ വിധി പ്രസ്താവിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ കെ.ബാബു ഓൺലൈൻ ഹിയറിങ് നടത്തി. മാത്യൂസിന്റെ പരാതികേട്ട് അർഹതപ്പെട്ട രണ്ടുമാർക്കുകൂടി നൽകി ഉത്തരവിറക്കുകയായിരുന്നു. പരാതിക്കാരനുവേണ്ടി ജോർജുകുട്ടി വെട്ടത്തേൽ കോടതിയിൽ ഹാജരായി.Content Highlights: Student gets full marks in plus two exam after court order


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented