15 മണിക്കൂര്‍ പഠനം: ആദ്യശ്രമത്തിലെ പരാജയം പാഠമാക്കി രണ്ടാമൂഴത്തിൽ ഒന്നാമതായി നന്ദിത


രാജേഷ് തണ്ടിലം

Success stories

Nanditha

തവനൂർ: ആദ്യശ്രമത്തിൽ കൈവിട്ട നേട്ടം രണ്ടാമൂഴത്തിൽ കൂടുതൽ മധുരത്തോടെ നേടാനായതിന്റെ സന്തോഷത്തിലാണ് മലപ്പുറം തവനൂരിലെ പി. നന്ദിത. നീറ്റ് യു.ജി. ഫലത്തിൽ കേരളത്തിൽ ഒന്നാംസ്ഥാനം നന്ദിതയ്ക്കാണ്. 720-ൽ 701 മാർക്ക് നേടി രാജ്യത്ത് 47-ാം സ്ഥാനത്താണ് നന്ദിത. പെൺകുട്ടികളിൽ 17-ാം സ്ഥാനവുമുണ്ട്. കഴിഞ്ഞവർഷം 579 മാർക്കുമായി രാജ്യത്ത് 29,097-ാം സ്ഥാനത്തായിരുന്നു. ന്യൂഡൽഹി എയിംസിൽ എം.ബി.ബി.എസ്. പഠിക്കണമെന്നാണ് നന്ദിതയുടെ ആഗ്രഹം.

റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ പദ്മനാഭന്റെയും കോമളവല്ലിയുടെയും മകളാണ്. ആഗ്രഹങ്ങളും പരീക്ഷയ്ക്കായി നടത്തിയ തയ്യാറെടുപ്പുകളും ‘മാതൃഭൂമി’യുമായി പങ്കുവെക്കുമ്പോൾ നന്ദിത പറഞ്ഞു: ‘‘ഞാൻ മത്സരിച്ചത് എന്നോടുതന്നെയായിരുന്നു. കാരണം, ഞാൻതന്നെയായിരുന്നു എന്റെ എതിരാളി’’.

ഇങ്ങനെയൊരു നേട്ടം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പരീക്ഷ നന്നായി എഴുതിയെങ്കിലും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങളായതിനാൽ ഉത്തരം ശരിതന്നെയല്ലേ എന്നൊരു സംശയമുണ്ടായിരുന്നുവെന്നും നന്ദന പറഞ്ഞു.

തയ്യാറെടുപ്പ്

ആശയം മനസ്സിലാക്കി പഠിച്ചു. പ്രവേശനം ഉറപ്പാക്കണം എന്ന ലക്ഷ്യത്തോടെയാണ് തയ്യാറെടുപ്പു നടത്തിയത്. ആവശ്യമായ കുറിപ്പുകൾ സ്വന്തമായി ഉണ്ടാക്കി. നിശ്ചിതസമയത്തിനുള്ളിൽ പരീക്ഷയെഴുതി തീർക്കാൻ പരിശീലിച്ചു.

പഠനരീതി

മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ വായിച്ചുമനസ്സിലാക്കിയതോടെ എന്തെല്ലാം ചോദിക്കുമെന്ന ഏകദേശധാരണ കിട്ടി. പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളെക്കുറിച്ച് അധ്യാപകരും പറഞ്ഞുതന്നു. എൻ.സി.ഇ.ആർ.ടി.യുടെ പുസ്തകങ്ങളാണ് പഠിച്ചത്. എത്രപഠിച്ചാലും മറന്നുപോകുന്ന ചിലതുണ്ട്. അവ പ്രത്യേകം എഴുതിവെച്ചു. രാവിലെ 4.45-ന് എഴുന്നേൽക്കും. പിന്നീട് തുടർച്ചയായ ഏതാനും മണിക്കൂറുകൾ പഠിക്കും. വിരസത തോന്നിയാൽ വിശ്രമിക്കും. ദിവസം ആറുമണിക്കൂർ ഉറങ്ങും. ആദ്യം മുതലേ 10-12 മണിക്കൂർ പഠിക്കാനായി മാറ്റിവെച്ചു. പരീക്ഷയടുത്തപ്പോൾ 15 മണിക്കൂർ വരെയാക്കി. ഓരോ പരീക്ഷകഴിയുമ്പോഴും ഉത്തരങ്ങൾ തെറ്റാനുണ്ടായ കാരണം അധ്യാപകർ വിശദീകരിച്ചുതരും. ബയോളജി ഇഷ്ടവിഷയമായതിനാൽ എൻട്രൻസ് എഴുതാൻ പറഞ്ഞത് സഹോദരൻ ദീപക്കാണ്.

സ്കോർചെയ്ത വിഷയം

ഫിസിക്‌സായിരുന്നു പേടിയുണ്ടായിരുന്നത്. എന്നാൽ, അതിന് മുഴുവൻമാർക്കും നേടാനായി. ബയോളജിക്ക് 360-ൽ 350 കിട്ടി. കെമിസ്ട്രിയിൽ സ്‌കോർ 171 ആണ്.

വിജയമന്ത്രം

മറ്റുള്ളവരുമായി താരതമ്യം ചെയ്യേണ്ടതില്ല. ഓരോരുത്തരും അവരെത്തന്നെ എതിരാളിയായി കാണുക. ആത്മാർഥമായി പരിശ്രമിച്ചാൽ വിജയം വന്നുചേരും.

Content Highlights: Story About NEET Topper Nanditha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented