രാവിലെ അഞ്ച് മണിക്ക് പഠനം ആരംഭിക്കും, ഒമ്പതരയ്ക്ക് നിര്‍ത്തും, ചിട്ടയാണ് സാറേ വിശ്വനാഥിന്റെ മെയിന്‍


വിശ്വനാഥ് വിനോദ്

കോട്ടയം: “അതത് ദിവസത്തെ പാഠം അന്നുതന്നെ പഠിക്കും. ഒന്നും നാളേക്ക് വെക്കില്ല.” എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിശ്വനാഥ് വിനോദ് ഒരു പഠിപ്പിസ്റ്റ് മാത്രമാണെന്ന് ധരിച്ചാൽ തെറ്റിപ്പോയി. സിനിമ കാണും. കൂട്ടുകാരുമായി കളിക്കും. സ്കൂളിലെ പരിപാടികളിൽ പങ്കെടുക്കും. ഒന്നും മാറ്റിനിർത്തില്ല. പക്ഷേ, പഠനത്തിൽ വിട്ടുവീഴ്ചയില്ലെന്നു മാത്രം.

ഒരു ദിവസവും രാത്രി 9.30-നപ്പുറത്തേക്ക് പഠനം നീളില്ല. രാവിലെ അഞ്ചിന് എഴുന്നേറ്റ് തലേന്നത്തെ പാഠങ്ങൾ ഒരിക്കൽക്കൂടി വായിക്കും. ഉറപ്പിക്കും. എന്തെങ്കിലും മനസ്സിലുറയ്ക്കാതെപോയിട്ടുണ്ടെങ്കിൽ അത് പല ആവർത്തി പഠിക്കും. അതും രാവിലെ ഏഴിനകം പൂർത്തിയാക്കും. ഗണിതം പ്രത്യേകം ഇഷ്ടമുള്ളതുകൊണ്ട് ഒട്ടും പ്രയാസമില്ലെന്നുമാത്രം. ഇംഗ്ലീഷ് സിനിമകൾ കാണും. പഠനവും ഒരു വിനോദംപോലെ ആയാസരഹിതമായി കാണണമെന്നാണ് വിശ്വനാഥിന്റെ കാഴ്ചപ്പാട്. അതൊരു കടമ്പയായി ഒരിക്കലും കരുതുന്നില്ല.

‘‘പ്രവേശനപരീക്ഷകൾ അത്ര വലിയ പരീക്ഷണങ്ങളായി തോന്നാറില്ല. സിലബസ് നന്നായി പഠിച്ച് പരീക്ഷയെഴുതുക. ഫലം താനേ വരും. ഒരുസമയത്ത് ഒരു പരീക്ഷയ്ക്ക് ശ്രദ്ധകൊടുത്ത് പഠിക്കുന്നതാണ് നല്ലത്’’ -വിശ്വനാഥ് പറയുന്നു.

കെ.വി.പി.വൈ. പരീക്ഷയിൽ 30-ാം റാങ്കുണ്ടായിരുന്നു. ഇതനുസരിച്ച് ഐസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ പ്രവേശനം ഉറപ്പാക്കി. ജെ.ഇ.ഇ. മെയിനിലും മികച്ച വിജയം നേടി. മദ്രാസ് ഐ.ഐ.ടി.യിൽ കംപ്യൂട്ടർ സയൻസിന് ചേരണമെന്നാണ് ആഗ്രഹം. മാന്നാനം കെ.ഇ. സ്കൂൾ പഠനത്തിന് നന്നായി സഹായിച്ചിട്ടുണ്ട് -വിശ്വനാഥ് പറയുന്നു.

2019-ൽ കേരള എൻജിനിയറിങ്ങിൽ ചേട്ടൻ വിഷ്ണു വിനോദ് ഒന്നാം റാങ്ക് നേടിയിരുന്നു. പിതാവ് ഇടുക്കി കുമളി അണക്കര ശങ്കരമംഗല വിനോദ് കുമാറും ഭാര്യ ചാന്ദിനിയും മകന്റെ പഠനം മികച്ചതാക്കാനാണ് കോട്ടയത്തേക്ക് താമസംമാറ്റിയത്. ബ്രില്യന്റാണ് പ്രവേശന പരീക്ഷാ പരിശീലനം നൽകിയത്.

Content Highlights: Story About KEAM Topper Viswanath vinodh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented