-
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും സിലബസ് വെട്ടിക്കുറയ്ക്കാതെതന്നെ ഈ അധ്യയനവർഷം പൂർത്തിയാക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്കൂൾ തുറക്കുന്നമുറയ്ക്ക് പ്രത്യേക പരിപാടികൾ നടപ്പാക്കും.
ആദിവാസി, പിന്നാക്ക മേഖലയിൽ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനം കുറവുകളില്ലാതെ ഉറപ്പാക്കാൻ ശ്രമിക്കും. രക്ഷിതാക്കളുടെകൂടി പങ്കാളിത്തം ഉറപ്പാക്കുന്ന പഠനപ്രവർത്തന പരിപാടി ആവിഷ്കരിക്കും. 'നേർക്കാഴ്ച' എന്നപേരിൽ കുട്ടികളുടെ കോവിഡ്കാല പഠനാനുഭവങ്ങൾ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന പരിപാടിക്ക് രൂപംനൽകാനും തീരുമാനിച്ചിട്ടുണ്ട്.
യോഗ, ഡ്രിൽ ക്ലാസുകളുടെ ഡിജിറ്റൽ സംപ്രേഷണവും കലാ-കായിക പഠനക്ലാസുകളും എത്രയുംപെട്ടെന്ന് ആരംഭിക്കും. ഡിജിറ്റൽ ക്ലാസുകളുടെ മികച്ച നിലവാരം ഉറപ്പാക്കാൻ എല്ലാ ക്ലാസുകളും പരിശോധിച്ച് വിലയിരുത്താൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറുടെ നേതൃത്വത്തിൽ ഉപസമിതി രൂപവത്‌കരിക്കും.
ഡി.എൽ.എഡ്. വിദ്യാർഥികളുടെ സെമസ്റ്റർ അന്ത്യ പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ നിരന്തരമൂല്യനിർണയ സ്കോറുകൾ അന്തിമമാക്കാൻ ആവശ്യമായ നടപടികളെടുക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ മുപ്പതോളം മൈനർ വിഷയങ്ങളുടെ ക്ലാസുകൾ ഉടൻ സംപ്രേഷണം ചെയ്യും. ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികൾക്ക് പഠനസഹായിയായ വർക്ക് ഷീറ്റുകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചുനൽകാനും തീരുമാനിച്ചു.
Content Highlights: State govt wont reduce school syllabus for this academic year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..