എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം; അധ്യാപകരെ ഉറപ്പാക്കാന്‍ നിര്‍ദേശം


ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് അധ്യാപകരെല്ലാം നിര്‍ബന്ധമായും അപേക്ഷിക്കണമെന്ന് ആദ്യഉത്തരവിലുണ്ടായിരുന്നെങ്കിലും പലരും ഇനിയും അപേക്ഷകള്‍ നല്‍കാത്തതാണ് നിലപാട് കടുപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്

എടപ്പാള്‍: എസ്.എസ്.എല്‍.സി. പരീക്ഷാ മൂല്യനിര്‍ണയത്തിന് ആളെകിട്ടാതായതോടെ എല്ലാ അധ്യാപകരെക്കൊണ്ടും നിര്‍ബന്ധമായും അപേക്ഷ അയപ്പിക്കണമെന്ന് എ.ഇ.മാര്‍ക്ക് പരീക്ഷാഭവന്‍ സെക്രട്ടറിയുടെ നിര്‍ദേശം. ചുമതലയുള്ള പ്രഥമാധ്യാപകര്‍ വീഴ്ചവരുത്തിയാല്‍ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

കോവിഡ് ഭീഷണിപോലും വകവെക്കാതെ ഒട്ടേറെ പ്രതിസന്ധികളും പരീക്ഷണങ്ങളും മറികടന്ന് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് യോഗ്യതയുള്ള എയ്ഡഡ്, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പത്താംതരം അധ്യാപകരില്‍നിന്ന് ഇക്കഴിഞ്ഞ 15നാണ് പരീക്ഷാഭവന്‍ അപേക്ഷ ക്ഷണിച്ചത്. ചീഫ് എക്‌സാമിനര്‍, അസി.എക്‌സാമിനര്‍ എന്നീ തസ്തികകളിലേക്ക് അതത് ജില്ലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. നിശ്ചിതഫോറത്തില്‍ പ്രഥമാധ്യാപകന് നല്‍കുന്ന അപേക്ഷ അദ്ദേഹം പരിശോധിച്ച് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് അധ്യാപകരെല്ലാം നിര്‍ബന്ധമായും അപേക്ഷിക്കണമെന്ന് ആദ്യഉത്തരവിലുണ്ടായിരുന്നെങ്കിലും പലരും ഇനിയും അപേക്ഷകള്‍ നല്‍കാത്തതാണ് നിലപാട് കടുപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

Content Highlights: SSLC valuation 2021


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented