എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം: വിദ്യാഭ്യാസ മന്ത്രി


1 min read
Read later
Print
Share

സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയില്ലെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും വിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം കുട്ടികള്‍ക്ക് പഠിക്കാന്‍ സമയം നല്‍കിക്കൊണ്ടാകും പരീക്ഷാ തീയതികള്‍ തീരുമാനിക്കുന്നത്

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനം നടത്തുന്നതിന്റെ ഭാഗമായി മാറ്റിവെച്ച പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മാതൃഭൂമി ന്യൂസിനോട്. നിലവിൽ സാമ്പ്രദായിക രീതിയിൽത്തന്നെ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്.

എന്നാൽ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആയില്ലെങ്കിൽ ഓൺലൈൻ പരീക്ഷ നടത്താനും വിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗൺ പിൻവലിച്ച ശേഷം കുട്ടികൾക്ക് പഠിക്കാൻ സമയം നൽകിക്കൊണ്ടാകും പരീക്ഷാ തീയതികൾ തീരുമാനിക്കുന്നത്. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഒന്നു മുതൽ എട്ട് വരെയുള്ള വിദ്യാർഥികളെ അടുത്ത ക്ലാസ്സുകളിലേക്ക് വിജയിപ്പിക്കും. ഒമ്പതാം ക്ലാസ്സിലുള്ള വിദ്യാർഥികളെ ഓണപ്പരീക്ഷ-ക്രിസ്മസ് പരീക്ഷാ മാർക്കുകളുടെ ശരാശരി നോക്കി വിജയിപ്പിക്കും. പത്ത്, പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷ ഉറപ്പായും നടത്തും. പരീക്ഷകളുടെ കാര്യത്തിൽ ഒരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഗൾഫിൽ പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികൾക്ക് അവിടെ ലോക്ക്ഡൗൺ മാറുന്ന മുറയ്‍ക്ക് പരീക്ഷ നടത്തും.

അടുത്ത അധ്യായന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ ഓൺലൈൻ വഴിയും ഡൗൺലോഡ് ചെയ്‌യാം. അക്കാദമിക് വർഷം വൈകിയാരംഭിച്ചാലും കരിക്കുലത്തിൽ മാറ്റം വരുത്തില്ലെന്നും മന്ത്രി അറിയിച്ചു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല.

യു.പിയിൽ കുടുങ്ങിക്കിടക്കുന്ന ചെന്നിത്തല നവോദയ വിദ്യാലയത്തിലെ കുട്ടികളെ സഹായിക്കാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

Content Highlights: SSLC, Plus two Exams will be held after lockdown

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
school

1 min

ക്രെഡിറ്റ് രീതി സ്‌കൂളുകളിലേക്കും: പ്രവൃത്തിദിനങ്ങൾ വർധിക്കും

Jun 2, 2023


exam

1 min

പ്ലസ്ടു സേ പരീക്ഷ: വിദ്യാർഥികളെ വലച്ച് സൂപ്പർഫൈൻ

Jun 2, 2023


pinarayi vijayan

1 min

കാലൊടിഞ്ഞ ബെഞ്ചും, ചോര്‍ന്നൊലിക്കുന്ന സ്‌കൂളുമല്ല, ഇത് സ്മാര്‍ട്ട് സ്‌കൂളുകള്‍ - മുഖ്യമന്ത്രി

Jun 1, 2023

Most Commented