പ്രതീകാത്മക ചിത്രം | Photo: gettyimages.in
തിരുവനന്തപുരം: പത്താം ക്ലാസിലെ പൊതുപരീക്ഷയ്ക്കുള്ള ഐ.ടി. പ്രായോഗികപരീക്ഷ കുട്ടികളെ പരിശീലിപ്പിക്കാനുള്ള ഡെമോ സോഫ്റ്റ്വേര്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. എല്ലാ ഹൈസ്കൂളുകളുടെയും സമ്പൂര്‍ണ പോര്‍ട്ടലിലെ ലോഗിനില്‍ സോഫ്റ്റ്വേറും യൂസര്‍ഗൈഡും നിര്‍ദേശങ്ങളും ലഭ്യമാണ്.
വിദ്യാലയ മേധാവി സമ്പൂര്‍ണയില്‍ നിന്ന് ഡെമോ സോഫ്റ്റ്വേര്‍ ഡൗണ്‍ലോഡ് ചെയ്ത് സ്കൂള്‍ ലാബിലെ കംപ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കണമെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഐ.ടി. പ്രായോഗിക പരീക്ഷയില്‍ നാലു മേഖലകളില്‍നിന്നും കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖലകള്‍ തിരഞ്ഞെടുക്കാം. ഈ മേഖലകളില്‍നിന്നു ലഭിക്കുന്ന രണ്ട് ചോദ്യങ്ങളില്‍ ഓരോന്ന് വീതമാണ് കുട്ടി ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്കോര്‍ വീതം ആകെ 40 സ്കോറാണ് ലഭിക്കുക.
ഡിസൈനിങ്ങിന്റെ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതണ്‍ ഗ്രാഫിക്സ്, ചലനചിത്രങ്ങള്‍ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവര്‍ത്തനങ്ങളടങ്ങുന്ന ചോദ്യബാങ്കും പരിശീലിക്കാനുള്ള റിസോഴ്സുകളും കൈറ്റ് വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.
കേള്‍വിപരിമിതിയുള്ള കുട്ടികളുടെ ഐ.ടി. പരീക്ഷയ്ക്കുള്ള ചോദ്യശേഖരവും പ്രത്യേകമായി വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്കു പരിശീലിക്കാം. ഫെബ്രുവരി രണ്ടാംവാരം ഐ.ടി. പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.
Content Highlighs: SSLC IT exam hall demo software published
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..