ഫയൽ ചിത്രം: മാതൃഭൂമി ആർക്കൈവ്‌സ്| അജിത് ശങ്കരൻ
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയുടെ ഹാൾടിക്കറ്റുകൾ 19 മുതൽ ഡൗൺലോഡ് ചെയ്യാം. മാർച്ച് 10 മുതൽ 26 വരെയാണ് പരീക്ഷ. മോഡൽ പരീക്ഷ 14-ന് ആരംഭിച്ച് 20-ന് അവസാനിക്കും. മൂല്യനിർണയം ഏപ്രിൽ രണ്ടിന് ആരംഭിക്കും. 23-ന് അവസാനിക്കും.
2945 പരീക്ഷാേകന്ദ്രങ്ങളിൽ 4,22,347 വിദ്യാർഥികൾ പരീക്ഷയെഴുതും. 1749 പേർ പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തിൽ 2,17,184 വിദ്യാർഥികളും ഇംഗ്ലീഷിൽ 2,01,259 വിദ്യാർഥികളും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളിൽ തമിഴ്(2377), കന്നഡ (1527) വിദ്യാർഥികളുമുണ്ട്.
പരീക്ഷാനടത്തിപ്പ് അവലോകനയോഗം പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.ജീവൻബാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു.
Content Highlights: SSLC Halltickets will be available for download from 19 February
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..