കൊല്ലം തേവള്ളി ബോയ്‌സ് സ്കൂളിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുടെ ആഹ്‌ളാദം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി അവസാന പരീക്ഷയും കഴിഞ്ഞ് വേനലവധിയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍. പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസം വിദ്യാര്‍ഥികളുടെ മുഖത്ത് പ്രകടമായിരുന്നെങ്കിലും വര്‍ഷങ്ങളോളം കൂടെ പഠിച്ച കൂട്ടുകാരെ വിട്ടുപിരിയുന്നതിലെ സങ്കടമാണ് പലരും പങ്കുവെച്ചത്. നാളെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ അവസാനിക്കുക
4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 26 വരെ സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി നടക്കും. പതിനെട്ടായിരത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിനെത്തുക.
പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 99.17 ആയിരുന്നു വിജയശതമാനം.
Content Highlights: SSLC examination 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..