പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
കൊല്ലം: ഏപ്രില്‍ എട്ടിന് തുടങ്ങുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത്തവണയും ജില്ലാതലത്തില്‍ വാര് റൂമുകള്‍ സജ്ജീകരിക്കും. ഏപ്രില്‍ ഏഴുമുതല്‍ 29 വരെ വാര് റൂമുകള്‍ പ്രവര്‍ത്തിക്കും.
കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം കഴിഞ്ഞ തവണ പരീക്ഷയെഴുതുന്നതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സംശയങ്ങളേറെയുണ്ടായിരുന്നു. സംശയനിവാരണത്തിന് ഒട്ടേറെ രക്ഷിതാക്കളാണ് വാര് റൂം പ്രയോജനപ്പെടുത്തിയത്.
ഇത്തവണ വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലേക്ക് എത്തിത്തുടങ്ങിയെങ്കിലും കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാനും സംശയനിവാരണത്തിനും അവസരമൊരുക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.
കോവിഡ് ബാധിതരും കണ്ടെയ്ന്മെന്റ് സോണിലുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകാവുന്ന സംശയങ്ങള്‍ പരിഹരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലാണ് വാര് റൂമുകള്‍ പ്രവര്‍ത്തിക്കുക.
Content Highlights: SSLC exam, War Rooms are setting up to help students and parents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..