എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.26 % വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്


കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല 

എസ്.എസ്.എൽ.സി പരീക്ഷയിൽ കണ്ണൂർ റവന്യൂ ജില്ല സംസ്ഥാനത്ത് ഏറ്റവും മികച്ച വിജയ ശതമാനം നേടിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മധുരം വിതരണം ചെയ്യുന്നു |ഫോട്ടോ:റിദിൻ ദാമു

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല

പുനര്‍മൂല്യനിര്‍ണയത്തിന് ഉള്ള അപേക്ഷ ജൂണ്‍ 16 മുതല്‍ 22 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. പ്ലസ് വണ്ണിനുള്ള മാര്‍ഗരേഖയും പ്രോസ്‌പെക്ടസും ഒരാഴ്ചക്കകം പുറത്തിറക്കും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിന്് വേണ്ട സൗകര്യം ഒരുക്കുമെന്നും സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024).

മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്‌ ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍. 2104 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍-എച്ച്.എം.എച്ച്. എസ്.എസ് രണ്ടാര്‍ക്കര എറണാകുളം ( ഒരു കുട്ടി),സെന്റ് റോസെല്ലാസ് ഇംഗ്ലീഷ് സ്‌കൂള്‍, പൂമാല വയനാട് ( ഒരു കുട്ടി)

എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 275 പേര്‍ പരീക്ഷ എഴുതിയവരില്‍ 206 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (74.91%). എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 134 പേര്‍ പരീക്ഷ എഴുതിയവരില്‍ 95 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (70.9%).

ഗള്‍ഫ് സെന്ററുകളിലെ വിജയശതമാനം 98.25 ആണ്. ആകെ ഒന്‍പത് വിദ്യാലയങ്ങളിലായി 571 പേരാണ് പരീക്ഷയെഴുതിയത്. 561 പേര്‍ വിജയിച്ചു. നാല് സെന്ററുകള്‍ നൂറ്‌മേനി വിജയം കൈവരിച്ചു.

ഫോക്കസ് ഏരിയയില്‍ നിന്ന് 70%-വും ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 30% വുമായിരുന്നു ചോദ്യങ്ങള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഒന്നരമാസത്തിനകമാണ് ഫലം പ്രഖ്യാപിച്ചത്. ഇതിന് സഹായകമായ അധ്യാപകരുടെയും, പരീക്ഷാഭവന്‍ ജീവനക്കാരുടെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു

ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in ല്‍ ഫലമറിയാം. www.results.kite.kerala.gov.in, www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.

പരീക്ഷാഫലം എങ്ങനെ അറിയാം?

ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഘട്ടം 2: ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം

എസ്.എസ്.എല്‍.സി. (എച്ച്.ഐ): www.sslchiexam.kerala.gov.in ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.): www.thslchiexam.kerala.gov.in, ടി.എച്ച്.എസ്.എല്‍.സി.: www.thslcexam.kerala.gov.in, എ.എച്ച്.എസ്.എല്‍.സി.: www.ahslcexam.kerala.gov.in. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.

Content Highlights: SSLC 2022 Exam results 2022, exam results, V.shivan kutty, education, sslc result, malayalam news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented