തൊഴിൽമേഖലകളിലേക്ക് വഴിതുറന്ന് ശ്രീനാരായണഗുരു സർവകലാശാല


ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി | Photo-Mathrubhumi

കൊല്ലം: വിദ്യാർഥികൾക്ക് ഇഷ്ടമുള്ള തൊഴിൽ കണ്ടെത്താനുള്ള ഉള്ളടക്കം പാഠ്യപദ്ധതിയിലുൾപ്പെടുത്തി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. ബിരുദത്തിന് ഐച്ഛികവിഷയത്തോടൊപ്പം തൊഴിൽസാധ്യതയുള്ള മേഖലകളിൽകൂടി അറിവുനേടാനാകും. പഠനസാമഗ്രികളുടെ പ്രിന്റിനൊപ്പം ഇ-കണ്ടന്റും വെർച്വൽ പഠനസംവിധാനവുമുണ്ടാകും. ഡിജിറ്റൽ സർവകലാശാലയുമായി സഹകരിച്ച് ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, ജില്ലകളിലുള്ള ഉപകേന്ദ്രങ്ങൾവഴി കൗൺസിലിങ്, പഠനവിഷയങ്ങൾ അധ്യാപകരുമായി ചർച്ചചെയ്യാനുള്ള സൗകര്യം എന്നിവയുമുണ്ട്‌.

മിനിമം മാർക്ക് നിബന്ധനയില്ലാത്തതിനാൽ സർവകലാശാലയുടെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മികച്ച പ്രതികരണമാണുള്ളത്. നവംബർ 15 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.നടപ്പാക്കുന്നത് വ്യത്യസ്തമായ രീതിശാസ്ത്രം

വിദൂരവിദ്യാഭ്യാസത്തിന് വ്യത്യസ്തമായ രീതിശാസ്ത്രമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സ്വീകരിച്ചത്. മറ്റ് സർവകലാശാലകൾക്കുകൂടി മാതൃകയാക്കാവുന്ന പഠനസമ്പ്രദായങ്ങളാണ് സർവകലാശാല മുന്നോട്ടുവെക്കുന്നതെന്ന്‌ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ പറഞ്ഞു.

Content Highlights: Sreenarayanaguru Open University


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented