ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം


Representative image

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് നവംബർ 15 വരെ അപേക്ഷിക്കാം. ആദ്യ ഘട്ടത്തിൽ യു.ജി.സി. അംഗീകാരം ലഭിച്ച ബി.എ., എം.എ. ഭാഷാവിഷയങ്ങൾക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്.

കോഴ്സുകൾബി.എ.: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം.
എം.എ.: ഇംഗ്ലീഷ്, മലയാളം.

നൈപുണിപഠനം

യോഗ്യതയിൽ മിനിമം മാർക്ക്‌ നിബന്ധന ഇല്ലാത്തതും പ്രായോഗികതലത്തിൽ സ്വയംജോലി ലഭിക്കുന്നതിന്‌ സഹായകരമായ നൈപുണി കോഴ്സുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച സിലബസുമാണ്‌ പ്രോഗ്രാമുകളുടെ പ്രത്യേകത. പഠനം സുഗമമാക്കാനും നിരീക്ഷിക്കാനും ലേണിങ് മാനേജ്മെന്റ് സിസ്റ്റംവഴി സാധിക്കും. സർവകലാശാല ഒരുക്കുന്ന സ്റ്റുഡന്റ് പോർട്ടൽ വഴി എല്ലാ സേവനങ്ങളും ലഭ്യമാക്കും.

റീജണൽ, പഠന സെന്ററുകൾ

കൊല്ലം, തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ റീജണൽ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ റീജണൽ സെന്ററുകളുടെ മേൽനോട്ടത്തിൽ എല്ലാ ജില്ലയിലും പഠന സെന്ററുകളും ഉണ്ട്‌. അഡ്മിഷൻ പോർട്ടലിലൂടെ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന റീജണൽ സെന്ററുകൾ വഴിയാണ് പ്രവേശനനടപടികൾ പൂർത്തിയാക്കേണ്ടത്.

• കോഴിക്കോട്, മലപ്പുറം: കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്- 0495 2920228

• കണ്ണൂർ, വയനാട് കാസർകോട്: തലശ്ശേരി ബ്രണ്ണൻ കോളേജ്- 8281087576

• തൃശ്ശൂർ, പാലക്കാട്‌: പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജ്- 0466 2912009

• ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം: തൃപ്പൂണിത്തുറ മഹാരാജാസ് കോളേജ്- 0484 2927436

• തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട: കൊല്ലത്തുള്ള സർവകലാശാല ആസ്ഥാനം- 0474 2966841.

വിവരങ്ങൾക്ക്: www.sgou.ac.in

Content Highlights: Sree narayanaguru open university admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


photo: Getty Images

1 min

ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മറിന് ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമായേക്കും

Nov 25, 2022

Most Commented