ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല:അധ്യയനം അടുത്തമാസം; തുടക്കത്തില്‍ 17 പി.ജി കോഴ്‌സുകള്‍


ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി | Photo-Mathrubhumi

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്തമാസംമുതൽ അധ്യയനം തുടങ്ങാൻ ക്രമീകരണങ്ങളായി. 17 ബിരുദ-ബിരുദാനന്തര കോഴ്‌സുകളാണ് ആദ്യം തുടങ്ങുന്നത്.

പഠനസൗകര്യാർഥം കൊല്ലം കുരീപ്പുഴയിലുള്ള സർവകലാശാല ആസ്ഥാനം, തൃപ്പൂണിത്തുറ ഗവ. കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടാമ്പി ഗവ. സംസ്കൃത കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരത്തിനായി രേഖകളും സമർപ്പിച്ചിട്ടുണ്ട്. ബ്യൂറോയുടെ അനുമതിലഭിക്കുന്ന മുറയ്ക്ക് സെപ്റ്റംബറിൽ കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഏകോപനം സർവകലാശാലാ ആസ്ഥാനത്തും കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടേത് തൃപ്പൂണിത്തുറ ഗവ. കോളേജിലും പാലക്കാട്, തൃശ്ശൂർ ജില്ലകളുടേത് പട്ടാമ്പി ഗവ. സംസ്കൃത കോളേജിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലേത് കോഴിക്കോട് ഗവ. ആർട്‌സ് കോളേജിലും കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടേത് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും നടക്കും.

Content Highlights: Sree Narayana Guru Open University


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented