ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയ്ക്ക് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും സർവകലാശാല പ്രവർത്തിക്കുക. ഇത് വ്യക്തമായി തിരിച്ചറിയാനും പഠിതാക്കളിൽ താത്പര്യം ജനിപ്പിക്കുംവിധവുമുള്ള ലോഗോയാണ് തയ്യാറാക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. മുബാറക് പാഷ പറഞ്ഞു.
തയ്യാറാക്കുന്ന ലോഗോയും നൂറുവാക്കിൽ കുറയാത്ത വിശദീകരണവും മേൽവിലാസം സഹിതം നവംബർ അഞ്ചിനു മുൻപ് logo.sreenarayanaguruou@gmail.com-ൽ അയയ്ക്കണം.
തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും നൽകുമെന്ന് രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് പറഞ്ഞു.
Content Highlights: Sreenarayana guru Open University invited application for new logo
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..