
-
തിരുവനന്തപുരം : സര്‍വകലാശാലാ പരീക്ഷകളുടെ മൂല്യനിര്‍ണയം ഓണ്‍ലൈനായി ചെയ്യാമെന്നുള്ള നിര്‍ദേശങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് വിദഗ്ധ സമിതി. ഇക്കാര്യം ഭാവിയിലേക്ക് ആലോചിക്കണമെന്നും ബി. ഇക്ബാല്‍ ചെയര്‍മാനായ സമിതി റിപ്പോര്‍ട്ട് നല്കി.
സര്‍ക്കാര്‍ ഏജന്സികള്വേണം ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്താന്‍. പുറത്തുള്ള ഏജന്‍സികളെ രഹസ്യസ്വഭാവമുള്ള പ്രക്രിയയില്‍ പങ്കെടുപ്പിക്കുന്നത് വലിയ വിവാദങ്ങള്‍ക്കിടയാക്കും. നിലവില്‍ ഡിജിറ്റല്‍ മൂല്യനിര്‍ണയം നടത്താനുള്ള ഭൗതികസൗഹചര്യങ്ങള് സര്‍വകലാശാലകള്‍ക്ക് ഇപ്പോഴില്ല. ഇന്നേവരെ പരീക്ഷണാടിസ്ഥാനത്തില്‍പ്പോലും ഡിജിറ്റല്‍ മൂല്യനിര്‍ണയം നടത്തിയിട്ടില്ല.
വീട്ടിലിരുന്ന് മൂല്യനിര്‍ണയം നടത്തി സ്കാന്‍ചെയ്ത് അധ്യാപകര്‍ക്ക് അയച്ചുകൊടുക്കണമെന്ന നിര്‍ദേശം കേള്‍ക്കുമ്പോള്‍ എളുപ്പമെന്നു തോന്നുമെങ്കിലും പ്രായോഗികമല്ല. സര്‍വകലാശാലകള്‍തന്നെ നേരിട്ട് ഇത്തരമൊരു സംവിധാനമേര്പ്പെടുത്തുംവരെ നടപ്പാക്കേണ്ട. ഹ്രസ്വകാല പദ്ധതിയെന്ന നിലയില്‍ കാണേണ്ട ഒന്നല്ലിത്. എന്നാല്‍, അധ്യാപകര്‍ക്ക് പരിശീലനം നല്കി സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന ഭാവിയില്‍ നടപ്പാക്കണം.
വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കണം. ഡിജിറ്റല്‍ പഠനമൂല്യനിര്ണയ രീതികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഐ.ടി. അറ്റ് സ്കൂളിനെ ഐ.ടി. അറ്റ് എജ്യുക്കേഷനെന്ന നിലയിലേക്കു മാറ്റണം. കൈറ്റ് പദ്ധതി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഏര്‍പ്പെടുത്തി ഓണ്‍ലൈന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍
- അവസാന സെമസ്റ്റര്‍ പരീക്ഷാ നടത്തിപ്പിനും മൂല്യനിര്‍ണയത്തിനും ഫലപ്രഖ്യാപനത്തിനും അടിയന്തര പരിഗണന.
- കേന്ദ്രീകൃതമായി മൂല്യനിര്‍ണയം നടത്തണം.
- വീട്ടിലിരുന്നുള്ള മൂല്യനിര്‍ണയം ഇപ്പോള്‍ പ്രായോഗികമല്ല.
- പരീക്ഷാ ടൈംടേബിള്‍ ലോക്ഡൗണ്‍ തീര്‍ന്ന് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കണം.
- മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെയും പരിഗണിക്കണം.
- വിദൂരവിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സന്പര്ക്കക്ലാസ് നടത്തണം.
- പ്രവേശനം, അധ്യയനം, മൂല്യനിര്‍ണയം തുടങ്ങിയ വിവിധ കാര്യങ്ങളില്‍ സര്‍വകലാശാലകള്‍ ഏകീകൃതരീതി അവലംബിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..