വിദേശ സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യ പഠനം: സ്‌കിൽ ഇന്ത്യ മിഷൻ


Representational Image/Freepik

ന്യൂഡൽഹി: കേന്ദ്രത്തിന്റെ സ്കിൽ ഇന്ത്യ മിഷനുകീഴിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ തൊഴിൽ നൈപുണ്യപഠനത്തിന് അവസരം. പദ്ധതിക്കുകീഴിലുള്ള ഹാർവാർഡ് ബിസിനസ് സ്കൂൾ, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓസ്ട്രേലിയയിലെ ഡീകിൻ സർവകലാശാല തുടങ്ങിയ വിദേശ സർവകലാശാലകളിൽനിന്ന് കുറഞ്ഞനിരക്കിൽ വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യപഠനം നേടാനാകുമെന്ന് ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ (എൻ.എസ്.ഡി.സി.) അറിയിച്ചു.

മൂന്നുമുതൽ ആറുവരെമാസം ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സുകളാണ് അവതരിപ്പിക്കുക. ഓരോ കോഴ്സിനും നിശ്ചിത ഫീസ് അടയ്ക്കണം. കോഴ്സിനുശേഷം 18 മാസം സ്റ്റൈപ്പെൻഡോടുകൂടിയ ഇന്റേൺഷിപ്പും സൗകര്യവുമുണ്ടാകുമെന്ന് എൻ.എസ്.ഡി.സി. മേധാവി വേദ് മണി തിവാരി പറഞ്ഞു.



പ്രവേശനഫീസിനത്തിൽ വിദ്യാർഥികൾക്ക് സാമ്പത്തികസഹായം നൽകാൻ ബാങ്കിങ്-ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് നാലുലക്ഷം രൂപവരെ ഈടുനൽകേണ്ടതില്ലാത്ത വായ്പാസൗകര്യം ഒരുക്കിയിട്ടുണ്ട്.

അതിനുപുറമേ, പഠനശേഷം പണമടയ്ക്കാവുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. 2025-ഓടെ മൂന്നരക്കോടി ഇന്ത്യൻ വംശജരെ പ്രൊഫഷണലുകളാക്കിമാറ്റി പ്രൊഫഷണൽ ശൃംഖല ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് തിവാരി പറഞ്ഞു. ബഹുരാഷ്ട്ര കോർപ്പറേറ്റുകളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: skill india mission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented