ദൃശ്യയും വർഷയും സ്വർണമെഡലുകളും സർട്ടിഫിക്കറ്റുകളുമായി
ഊട്ടി: പഠനമികവില്‍ ഒന്നാം റാങ്ക് നേടിയതിനുള്ള സ്വര്‍ണമെഡല്‍ ഗവര്‍ണറില്‍നിന്ന് സ്വീകരിച്ച് മലയാളി സഹോദരിമാര്‍ ഊട്ടിയിലെ മലയാളികളുടെ അഭിമാനമായി. ഊട്ടിയില്‍ താമസിക്കുന്ന തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പാര്ലിക്കാട്ടില് എന്‍. കൃഷ്ണന്റെയും ഗീതയുടെയും മക്കളായ വര്‍ഷയും അനുജത്തി ദൃശ്യയുമാണ് ഒന്നാം റാങ്കുകള്‍ വീട്ടിലെത്തിച്ചത്.
ഇരുവരും ഊട്ടി ആര്‍ട്സ് കോളേജിലാണ് പഠിച്ചത്. വര്‍ഷ ഭാരതീയാര്‍ സര്‍വകലാശാലയില്‍നിന്ന് എം.എസ്സി. ഫിസിക്സില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കി. ദൃശ്യ കഴിഞ്ഞവര്‍ഷം ബി.എസ്സി. വൈല്‍ഡ് ലൈഫ് ബയോളജിയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബിരുദദാനം.
ഭാരതിയാര്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്.എന്‍. രവി ഇരുവര്‍ക്കും സ്വര്‍ണമെഡലും ബിരുദവും സമ്മാനിച്ചു. പത്താം ക്ളാസിലും പ്ലസ് ടുവിനും സ്കൂളില്‍ ഒന്നാമതായിരുന്നു ഇരുവരും. വര്‍ഷ 95 ശതമാനം മാര്‍ക്കോടെയാണ് ബി.എസ്സി. വിജയിച്ചത്
Content Highlights: Bharathiar University, Kerala students
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..