Photo: Twitter
പരീക്ഷയും സ്‌കോര്‍ കാര്‍ഡും മാര്‍ക്ക് ലിസ്റ്റില്‍ അധ്യാപകര്‍ രേഖപ്പെടുത്തിയ കമന്റുമെല്ലാം പലര്‍ക്കും 'നൊസ്റ്റു' ഓര്‍മ്മകളാണ്. സ്‌കോര്‍ കാര്‍ഡില്‍ കുട്ടിയെക്കുറിച്ച് അധ്യാപകര്‍ രേഖപ്പെടുത്തുന്ന അഭിപ്രായം ഏറെ താത്പര്യത്തോടെയാണ് മാതാപിതാക്കളും വിദ്യാര്‍ഥികളും വായിക്കുക. പക്ഷേ, ഒരു സ്‌കോര്‍ കാര്‍ഡില്‍ ടീച്ചര്‍ക്ക് സംഭവിച്ച അബദ്ധമാണ് സൈബറിടത്തില്‍ ഇപ്പോള്‍ ചിരിവിതറുന്നത്.
അഭിപ്രായമെഴുതുമ്പോള്‍ സംഭവിച്ച വ്യാകരണപ്പിശകാണ് ടീച്ചറെ ചതിച്ചത്. ഫലമോ കുട്ടി പാസായി എന്നതിന് പകരം കുട്ടി അന്തരിച്ചു (She has passed away)എന്നായി. 2019-ലെ ഒരു സ്‌കോര്‍ കാര്‍ഡാണിതെന്നാണ് സ്‌ക്രീന്‍ ഷോട്ടില്‍നിന്ന് വ്യക്തമാകുന്നത്. കുട്ടിയുടെ പേര് കാര്‍ഡിലില്ല. എന്നാല്‍ സ്‌കോര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ വിഷയങ്ങളില്‍ ചിചേവ (Chichewa)ഉള്‍പ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ മലാവിയുടെ ഔദ്യോഗിക ഭാഷയാണ് ചിചേവ.
കണക്ക്, ഇംഗ്ലീഷ്, അഗ്രിക്കള്‍ച്ചര്‍, ലൈഫ് സ്‌കില്‍, ആര്‍ട്‌സ്, സയന്‍സ് എന്നിവയാണ് സ്‌കോര്‍ കാര്‍ഡിലെ മറ്റ് വിഷയങ്ങള്‍. മിക്ക വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് നേടിയ കുട്ടി ക്ലാസില്‍ ഏഴാമതാണെന്നും സ്‌കോര്‍ കാര്‍ഡില്‍ കാണാം. ടീച്ചറുടെ 'അബദ്ധം' വന്ന സ്‌കോര്‍കാര്‍ഡിന് താഴെ നിരവധി പേരാണ് കമന്റിട്ടത്. ബിരുദം നേടി എന്നതിന് 'passed out ' എന്ന് ചേര്‍ക്കുന്നതിനേക്കാള്‍ ഭീകരമായിപ്പോയി എന്നാണ് ഒരാള്‍ കമന്റിട്ടത്.
'മരിച്ചുപോയ അവള്‍' ഇവിടെ ആരോഗ്യകരമായ സന്തോഷവും സമൃദ്ധവുമായ ജീവിതം നയിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്
Content Highlights: 'She Has Passed Away': teacher's embarrassing remark on score card
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..