പ്രതീകാത്മക ചിത്രം | photo; mathrubhumi
ന്യൂഡൽഹി: സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്താൻ രണ്ടുവർഷംകൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
പുതിയ പാഠപുസ്തകത്തിൽമാത്രമേ ഇത് ഉൾപ്പെടുത്താനാകൂ. പുതിയ പാഠ്യപദ്ധതിയും പുസ്തകവും തയ്യാറാക്കാൻ രണ്ടുവർഷമെങ്കിലും വേണം. പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. നിലവിൽ അത് കുട്ടികളെ പഠിപ്പിക്കാത്തതിന്റെ പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ലിംഗവിവേചനരഹിത സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ, അത് അടിച്ചേൽപ്പിക്കാനാവില്ല. സ്കൂൾ പി.ടി.എ.യുടെയടക്കം നിലപാട് പ്രധാനമാണ്.
പ്ലസ്വൺ പ്രവേശനത്തിന് സി.ബി.എസ്.ഇ. വിദ്യാർഥികൾക്കും സമയവും അവസരവും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
Content Highlights: sex education in kerala schools
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..