പ്രതീകാത്മക ചിത്രം | Photo:gettyimages.in
തിരുവനന്തപുരം: സ്വാശ്രയകോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ ശമ്പളസ്കെയില്‍, സേവനവ്യവസ്ഥകള്‍ തുടങ്ങിയവ സംബന്ധിച്ച് നിയമനത്തിനുമുമ്പ് കോളേജ് നടത്തുന്ന ഏജന്‍സിയുമായി കരാറുണ്ടാക്കണം. ജീവനക്കാരുടെ ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രൊമോഷന് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കരാറുണ്ടാക്കേണ്ടത്.
തൊഴില്‍ ദിനങ്ങളും ജോലിസമയവും ജോലിഭാരവും സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍ക്ക് തുല്യമായിരിക്കുമെന്നും മന്ത്രിസഭ അംഗീകരിച്ച സ്വാശ്രയ കോളേജ് അധ്യാപക, അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്ന ബില്ലിന്റെ കരടില്‍ വ്യവസ്ഥചെയ്യുന്നു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്വാശ്രയകോളേജുകളെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് തീരുമാനം.
മറ്റുവ്യവസ്ഥകള്‍
* ജീവനക്കാര്‍ക്ക് പ്രോവിഡന്‍ഡ് ഫണ്ട് ബാധകമായിരിക്കും. ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം. നിയമനപ്രായവും വിരമിക്കല്‍പ്രായവും സര്‍വകലാശാലയോ യു.ജി.സി.യോ നിശ്ചയിക്കുന്നപ്രകാരമായിരിക്കും.
* സ്വാശ്രയകോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഏജന്‍സിയുടെ നടപടിക്കെതിരേ സര്‍വകലാശാലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാം. സര്‍വകലാശാല സിന്‍ഡിക്കേറ്റ് പരാതി തീര്‍പ്പാക്കണം.
* അധ്യാപകഅനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സര്‍വകലാശാലയില്‍ വിദ്യാഭ്യാസസ്ഥാപനം രജിസ്റ്റര്‍ചെയ്യണം. നിയമം പ്രാബല്യത്തില്‍വന്ന് മൂന്നുമാസത്തിനകം ഇതുപൂര്ത്തിയാക്കണം. രജിസ്ട്രേഷന് വ്യവസ്ഥകള്‍ സര്‍വകലാശാല തീരുമാനിക്കും.
* നിയമം പ്രാബല്യത്തില്‍വന്ന് ആറുമാസത്തിനകം കോളേജുകളില്‍ ഇന്റേണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്‍, പി.ടി.എ., വിദ്യാര്ഥിപരാതിപരിഹാരസെല്, കോളേജ് കൗണ്‍സില്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനപരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപവത്കരിക്കണം.
Content Highlights: self financing college recruitment under jurisdiction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..