ഫയൽചിത്രം | മാതൃഭൂമി ആർക്കൈവ്‌സ്
തിരുവനന്തപുരം: വ്യത്യസ്തസമയ ദൈര്‍ഘ്യമുള്ള എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ചു നടത്തുന്നതോടെ സ്‌കൂളുകളില്‍ മണി പലപ്രാവശ്യം മുഴങ്ങും.
ഒമ്പതരയ്ക്ക് ആദ്യബെല്‍: അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസില്‍ കയറണം. ഹാജര്‍ പരിശോധനയും ഉത്തരക്കടലാസ് നല്‍കലും അപ്പോഴാണ്. ചോദ്യപ്പേപ്പറും ക്ലാസുകളിലെത്തും.
9.45-ന് രണ്ടാംബെല്‍: ചോദ്യപ്പേപ്പര്‍ കുട്ടികള്‍ക്ക് നല്‍കും. ചോദ്യങ്ങള്‍ വായിച്ചുനോക്കാം.
10-ന് നീണ്ട ബെല്‍: ഉത്തരമെഴുതി തുടങ്ങാം.
10.30, 11.00, 11.30, 12.00, 12.30 എന്നിങ്ങനെ പിന്നീട് ബെല്‍ മുഴങ്ങും. എസ്.എസ്.എല്‍.സി. മാത്രമുള്ള സ്‌കൂളുകളില്‍ 11.25-ന് വാണിങ് ബെല്ലും 11.30-ന് അവസാന ബെല്ലുമടിക്കും.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകൂടി നടക്കുന്ന സ്‌കൂളുകളില്‍ 11.25-നും 11.30-നുമുള്ള ബെല്‍ ഉണ്ടാകില്ല. എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരപ്പേപ്പര്‍ അധ്യാപകര്‍ വാങ്ങി സൂക്ഷിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷ കൂടി കഴിഞ്ഞശേഷം കൈമാറും.
Content Highlights: Schools bells rang multiple times as sslc and plus two exams comes together
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..