വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍വിദ്യാര്‍ഥികളെ ലഹരിയുടെ കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പല സ്‌കൂളുകള്‍ക്കും മുന്നില്‍ ലഹരി സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നുവെന്നും ഇവര്‍ കുട്ടികളെ കാരിയര്‍മാരായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നുമുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ടെന്നും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന്റേയും എക്‌സൈസിന്റേയും സഹായം തേടുമെന്നും മന്ത്രി വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
'ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലീസിന്റേയും എക്‌സൈസിന്റേയും സഹായത്തിന്റെ പ്രശ്‌നമുണ്ട്. പല സ്‌കൂളുകള്‍ക്കും മുന്നില്‍ ഇത്തരം സംഘങ്ങള്‍ തമ്പടിച്ച് കുട്ടികളെ കാരിയര്‍മാരായി പ്രയോജനപ്പെടുത്തുന്നുവെന്ന നിലയിലുള്ള വിവരങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം വളരെ ജാഗ്രതയോടെ നോക്കാന്‍വേണ്ടി തീരുമാനിച്ചിട്ടുണ്ട്.'- മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു
കുട്ടികളുടെ അറ്റന്‍ഡന്‍സ് രാവിലെ എടുക്കുന്നതുമാത്രം പോരെന്നും അവര്‍ വൈകുന്നേരം വരെ സ്‌കൂളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്തി പറഞ്ഞു. അതേ സമയം ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും ഇതിനായുള്ള മുഴുവന്‍ ക്രമീകരണങ്ങളും മേയ് 27-ന് മുമ്പ് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കിയതായും വിദ്യഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: school students as carrier of drugs says v sivankutty
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..