ജെഎൻയു സർവകലാശാല |ഫോട്ടോ:സാബു സ്‌കറിയ
ന്യൂഡൽഹി:സംസ്ഥാനസർക്കാരുകളുടെ ചെലവിൽ ജെ.എൻ.യു.വിൽ (ജവാഹർലാൽ നെഹ്രു സർവകലാശാല) പ്രാദേശികഭാഷാകേന്ദ്രങ്ങൾ ഒരുക്കാൻ അനുമതി നൽകി സർവകലാശാല. ‘സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജ്’ എന്ന വകുപ്പിനുകീഴിലാകും ഭാഷാസെന്ററുകൾ ആരംഭിക്കുക. സർവകലാശാലയുടെ നിർദേശം സ്വീകരിച്ച് തമിഴ് സെന്റർ ആരംഭിക്കാൻ തമിഴ്‌നാട് സർക്കാർ പത്തുകോടിരൂപ കൈമാറി. അസമീസ്, കന്നഡ, ഒഡിയ, മറാഠി തുടങ്ങിയ ഭാഷാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പത്തുകോടി രൂപ നൽകാൻ അസം, കർണാടക, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനസർക്കാരുകൾ സന്നദ്ധതയറിയിച്ചു. എന്നാൽ, കേരളം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യവും പ്രാദേശികഭാഷകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് അറിയിച്ചു. ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകൾ നടത്തും. ഒപ്പം, സംസ്ഥാനങ്ങളിലെ തനത് കലാ-സാംസ്കാരിക രൂപങ്ങൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുമെന്നും വി.സി. പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ (2020) പ്രധാന നിർദേശങ്ങളിലൊന്നാണ് പ്രാദേശികഭാഷാപ്രോത്സാഹനം.
Content Highlights: School of Indian Languages to come up in JNU
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..