പ്രതീകാത്മക ചിത്രം
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
2020-'21 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച് എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി., പ്ലസ് ടു/വി.എച്ച്.എസ്.ഇ. തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്. സ്കോളര്‍ഷിപ്പ് തുക 10,000 രൂപ.
ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍. അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.minoritywelfare.kerala.gov.in വഴി നല്‍കാം. അവസാന തീയതി നവംബര്‍ അഞ്ചിന്. വിവരങ്ങള്‍ക്ക്: 0471-2300524
•മദര്‍തെരേസ
:സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്സിങ് ഡിപ്ലോമ/പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്
15,000 രൂപയാണ് സ്കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സെല്‍ഫ് ഫിനാന്‍സിങ് നഴ്സിങ് കോളേജുകളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചിരിക്കണം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
പ്ലസ് ടു പരീക്ഷയില്‍ 45 ശതമാനം മാര്‍ക്കുനേടണം. ബി.പി.എല്‍. അപേക്ഷകരുടെ അഭാവത്തില്‍ എട്ടുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുളള എ.പി.എല്‍. വിഭാഗത്തെ പരിഗണിക്കും. കോഴ്സ് ആരംഭിച്ചവര്‍ക്കും/രണ്ടാംവര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കൂ. തിരഞ്ഞെടുപ്പ് കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍. അപേക്ഷ www.minoritywelfare.kerala.gov.in വഴി നല്‍കാം. അവസാന തീയതി നവംബര്‍ 20. വിവരങ്ങള്‍ക്ക്: 0471-2300524
•എ.പി.ജെ. അബ്ദുല്‍ കലാം
:സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്
ഒരുവര്‍ഷത്തേക്ക് 6,000 രൂപയാണ് സ്കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍. അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ള നോണ്‍ ക്രീമിലയര്‍ വിഭാഗത്തെയും പരിഗണിക്കും. രണ്ടാംവര്ഷക്കാരെയും മൂന്നാം വര്‍ഷക്കാരെയും സ്കോളര്‍ഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. അപേക്ഷ www.minoritywelfare.kerala.gov.in വഴി നല്‍കാം. അവസാന തീയതി നവംബര്‍ 25. വിവരങ്ങള്‍ക്ക്: 0471-2300524
•സി.എച്ച്. മുഹമ്മദ് കോയ (പുതുക്കല്‍)
:കേരളത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 2021-'22 അധ്യയനവര്‍ഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപ്പന്‍ഡ് പുതുക്കുന്നതിന് അപേക്ഷിക്കാം.
ബിരുദത്തിന് 5,000 രൂപ വീതവും ബിരുദാനന്തര ബിരുദത്തിന് 6,000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്സിന് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്റ്റൈപ്പന്‍ഡ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
ഒരു വിദ്യാര്‍ഥിനിക്ക് സ്കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപ്പന്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. അപേക്ഷ www.minoritywelfare.kerala.gov.in വഴി നല്‍കാം. അവസാന തീയതി നവംബര്‍ 11. വിവരങ്ങള്‍ക്ക്: 0471-2302090
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..