സ്കൂൾ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് മുടങ്ങിയിട്ട് മൂന്ന് വർഷം


സ്വന്തം ലേഖകൻ

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

തിരുവനന്തപുരം: സ്കൂൾവിദ്യാർഥികൾക്കുള്ള എൽ.എസ്.എസ്., യു.എസ്.എസ്., സ്‌കോളർഷിപ്പ് തുക വിതരണം മുടങ്ങിയിട്ട് മൂന്നുവർഷം. ഓൺലൈൻ സംവിധാനത്തിലേക്കു മാറാനുള്ള നടപടികൾ വൈകിയതാണ് വിദ്യാർഥികളെ വലയ്ക്കുന്നത്. ഈ വർഷത്തെ സ്‌കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചെങ്കിലും തുക വിതരണം എന്നുതുടങ്ങുമെന്ന് വ്യക്തമല്ല.

എൽ.എസ്.എസ്. നേടുന്നവർക്ക് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് വർഷം 1000 രൂപ വീതമാണ് സ്കോളർഷിപ്പ്. യു.എസ്.എസ്. നേടുന്നവർക്ക് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് 1500 രൂപ വീതവും ലഭിക്കും. 2018-19 അധ്യയനവർഷംവരെയുള്ള കുടിശ്ശികയേ തീർത്തിട്ടുള്ളൂവെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.സ്‌കോളർഷിപ്പ് ജേതാക്കൾക്ക് ബാങ്ക് അക്കൗണ്ടുവഴി നേരിട്ടു പണം ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനത്തിലേക്ക്‌ മാറണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതിനുള്ള ക്രമീകരണം ഇനിയും പൂർത്തിയായിട്ടില്ല. ഇതോടെ 2019-20 മുതൽ വിതരണവും മുടങ്ങി.

പരീക്ഷാഭവനാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. ജേതാക്കളായ കുട്ടികളുടെ അക്കൗണ്ട് ഓൺലൈൻ സംവിധാനത്തിലാക്കി സ്കോളർഷിപ്പ് മുടങ്ങാതെ ലഭ്യമാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, നടപടിക്രമങ്ങൾ വേഗത്തിൽ മുന്നോട്ടുപോയില്ല. അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭ്യമാക്കുന്ന സംവിധാനം പൂർത്തിയായിവരുന്നതായും ഉടൻ വിതരണം തുടങ്ങുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കുടിശ്ശിക തീർക്കാൻ 30 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: scholarship of school students broke before three years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented