സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് യുവജനോത്സവത്തിന് കല, സംഗീതം, പെര്‍ഫോമിങ് ആര്‍ട്സ് എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
2019-'20 അധ്യയനവര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍/യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ ലളിതസംഗീതം, ശാസ്ത്രീയസംഗീതം, കഥകളി, നാടോടിനൃത്തം, കേരളനടനം, മോഹിനിയാട്ടം തുടങ്ങിയ കലകളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍/സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പഠിക്കുന്നവരായിരിക്കണം.
വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍) അടങ്ങിയ അപേക്ഷ സ്ഥാപനമേധാവിയുടെ ശുപാര്‍ശയോടുകൂടി സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവന്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 15-നകം ലഭിക്കണം.
ഫോണ്‍: 9446780308, 9446096580, 0471-2306580. ഇ-മെയില്‍: dcescholarship@gmail.com.
Content Highlights: Scholarship for Talented Students; Apply by 15 February
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..