റഷ്യൻ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യയിലെ റഷ്യൻ നയതന്ത്രപ്രതിനിധി റൊമാൻ ബാബുഷ്കിൻ തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിൽ എത്തിയപ്പോൾ
തിരുവനന്തപുരം: യുക്രൈനില്‍ പഠനംമുടങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍സര്‍ക്കാര്‍ തുടര്‍പഠനത്തിനു വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രപ്രതിനിധി റൊമാന് ബാബുഷ്കിന്‍ അറിയിച്ചു. റഷ്യന്‍ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ധനനഷ്ടം സംഭവിക്കാതെ പഠനംതുടരാന്‍ അവസരമൊരുക്കും. ഇതുസംബന്ധിച്ച് ഔദ്യോഗികചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. നിലവില്‍ യുക്രൈനില്‍ എത്ര ഫീസിലാണോ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് അതനുസരിച്ച് തുടര്‍പഠനം നടത്താന്‍ ഉചിതമായ റഷ്യന്‍ സര്‍വകലാശാലകളില്‍ സൗകര്യമൊരുക്കും -ബാബുഷ്കിന്‍ അറിയിച്ചു.
മലയാളിവിദ്യാര്ഥികള്ക്കു തുടര്‍പഠനമൊരുക്കാന്‍ നോര്‍ക്ക അധികൃതരുമായി ചര്‍ച്ചനടത്തിയതായി റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ വ്യക്തിപരമായ താത്പര്യം മുന്‍നിര്‍ത്തിയാവും അപേക്ഷകള്‍ പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന് സര്‍വകലാശാലകളില്‍ പഠിച്ചിരുന്ന 18,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..