ചൈനയിലേക്കുള്ള വിദ്യാര്‍ഥികളുടെ മടക്കം; നിരന്തരം ഇടപെടുന്നുണ്ടെന്ന് അഡീഷണല്‍ സെക്രട്ടറി


കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെന്നും അപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തിരികെവരാമെന്നുമാണ് ചൈനീസ് അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം | Photo: gettyimages.in

കോഴിക്കോട്: കോവിഡിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ചൈനയിലേക്ക് തിരികെപ്പോകാനായി വിദേശകാര്യമന്ത്രാലയവും ബെയ്ജിങിലെ ഇന്ത്യന്‍ എംബസിയും നിരന്തരം ചൈനീസ് അധികൃതരുമായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി (ഈസ്റ്റ് ഏഷ്യ) നവീന്‍ ശ്രീവാസ്തവ അറിയിച്ചു.

തോമസ് ചാഴികാടന്‍ എം.പി. ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ എം.പിയുടെ ഇടപെടല്‍.

കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെന്നും അപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തിരികെവരാമെന്നുമാണ് ചൈനീസ് അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, നിലവില്‍ ചൈനയില്‍ കോവിഡ് കേസുകളില്‍ കുറവുണ്ടായിട്ടില്ല.

എന്നിരുന്നാലും എംബസി ചൈനീസ് അധികാരികളുമായി തുടര്‍ച്ചായി ബന്ധപ്പെടുകയും വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ നല്‍കുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റ് പതിവായി നിരീക്ഷിക്കുകയും ചൈനയിലെ കോളേജുമായും യൂണിവേഴ്‌സിറ്റിയുമായും അടുത്തബന്ധം പുലര്‍ത്തുകയും ചെയ്യണമെന്നും അഡീഷണല്‍ സെക്രട്ടറി നിര്‍ദേശിച്ചു.

Content Highlights: Return of Indian students to China; Nation is constantly contacting through embassy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented