ഭിന്നശേഷി സംവരണം എയ്ഡഡ് ഹയർസെക്കൻഡറി അധ്യാപകനിയമനത്തിലും ബാധകം -ഹൈക്കോടതി


കേരള ഹൈക്കോടതി

കൊച്ചി: എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനിയമനത്തിലും ഭിന്നശേഷി സംവരണം പാലിക്കണമെന്ന് ഹൈക്കോടതി. ഭിന്നശേഷിക്കാർക്ക് നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ നടപ്പാക്കണമെന്ന മുൻ ഉത്തരവ് ഹയർ സെക്കൻഡറി സ്‌കൂളുകളുടെ കാര്യത്തിലും ബാധകമാണെന്നാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കിയിരിക്കുന്നത്.

എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക തസ്തികയിൽ ഭിന്നശേഷിക്കാരെ ഒഴിവാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് നിയമപ്രകാരമല്ലെന്ന് വിലയിരുത്തി റദ്ദാക്കി. ഭിന്നശേഷിക്കാർക്ക് ഹയർ സെക്കൻഡറി അധ്യാപകതസ്തിക അനുയോജ്യമല്ലെന്നും അതിനാൽ നിയമനാംഗീകാരത്തിനായി നൽകിയിട്ടുള്ള മറ്റ്‌ അധ്യാപകരുടെ അപേക്ഷകൾക്ക് അംഗീകാരം നൽകാമെന്നുമായിരുന്നു ഈ ഉത്തരവ്. ഇതിനെതിരേ കോഴിക്കോട് സ്വദേശി എം.കെ. ഹരികൃഷ്ണൻ, മലപ്പുറം സ്വദേശികളായ ടി.കെ. കബബ് ബീരാൻ, പി.യാസർ യാസീൻ, ഇ. റാഹിയാനത്ത്, പാലക്കാട് സ്വദേശിനി വി.ഫാത്തിമത്ത് മുസ്‌ഫിറ എന്നിവർ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.

ഓഗസ്റ്റ് 10-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയായിരുന്നു ഭിന്നശേഷി സംവരണം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിലും ബാധകമായതോടെ 2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളിൽ മൂന്നുശതമാനവും 2017-നുശേഷമുള്ള ഒഴിവുകളിൽ നാലുശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കിവെക്കണം. ഇക്കാലയളവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിൽ അവർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ 18-നുശേഷമുണ്ടായ ഒഴിവുകളിൽ അവർക്ക് നിയമനം നൽകണം. അതിനുശേഷമേ 2018 നവംബർ 18-നുശേഷം നൽകിയിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാനാകൂ. എന്നാൽ, ഇതിനോടകം അംഗീകാരം ലഭിച്ച നിയമനങ്ങളുടെ കാര്യത്തിൽ ഉത്തരവ് ബാധകമാകില്ല

Content Highlights: reservation, differently abled students, High Court, latest news, malayalam, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented